മ്യാന്മറില്‍ 'കൂട്ട മരണങ്ങള്‍' ഉണ്ടാകുമെന്ന് യു.എന്‍ മുന്നറിയിപ്പ്
|പലായനം ചെയ്തവർക്കും ബോംബാക്രമണങ്ങള്‍ക്കും വെടിവയ്പിനും ഇരയായവർക്ക് ഭക്ഷണം, വെള്ളം, പാർപ്പിടം, ഇന്ധനം, ആരോഗ്യ പരിരക്ഷ എന്നിവ ആവശ്യമാണെന്ന് യുഎൻ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു
മ്യാന്മറില്‍ പട്ടിണിയും വിവിധ രോഗങ്ങളും കാലാവസ്ഥാ വ്യതിയാനവും മൂലം കൂട്ട മരണങ്ങള്‍ നടക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. സൈന്യത്തിന്റെ ക്രൂരവും വിവേചനരഹിതവുമായ ആക്രമണങ്ങള്‍ മൂലം പതിനായിരക്കണക്കിന് ആളുകളെയാണ് ഖയാ പ്രവിശയിലെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതമായത്.
മ്യാന്മറിലെ കിഴക്കന്‍ പ്രവിശ്യയായ ഖയാഹില്‍ സൈന്യത്തിന്റെ മൃഗീയമായ പീഡനങ്ങളും വിവേചനവും മൂലം ജനങ്ങള്‍ കൂട്ടപ്പലായനം നടത്തുകയാണെന്നും ഇവിടെ ജനങ്ങള്‍ ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും യു.എന്‍ മനുഷ്യാവകാശ വിഭാഗം പറഞ്ഞു.
Mass deaths from starvation, disease and exposure could occur in Kayah State after many of the 100,000 forced to flee into forests from junta bombs are now cut off from food, water and medicine by the junta. The international community must act. My full statement below. pic.twitter.com/69fxZHRMN7
— UN Special Rapporteur Tom Andrews (@RapporteurUn) June 8, 2021
ഫെബ്രുവരിയിലെ അട്ടിമറിക്ക് ശേഷം അധികാരമേറ്റ സൈന്യത്തിന്റെ ആക്രമണങ്ങൾ "ആയിരക്കണക്കിന് പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ജീവന് ഭീഷണിയാണെന്ന് മ്യാൻമറിനായുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ടോം ആൻഡ്രൂസ് ബുധനാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. "
ഖയാഹിലെ അക്രമത്തിൽ ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതായി മ്യാൻമറിലെ യു.എൻ ഓഫീസ് അറിയിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ അപേക്ഷ. പലായനം ചെയ്തവർക്കും ബോംബാക്രമണങ്ങള്‍ക്കും വെടിവയ്പിനും ഇരയായവർക്ക് ഭക്ഷണം, വെള്ളം, പാർപ്പിടം, ഇന്ധനം, ആരോഗ്യ പരിരക്ഷ എന്നിവ ആവശ്യമാണെന്ന് യുഎൻ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.