കോവിഡ്: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് യുഎസ്
|ഇന്ത്യയില്‍നിന്നുള്ള യാത്രകള്‍ക്ക് ബ്രിട്ടന്‍ അനുമതി നിയന്ത്രിച്ചിരുന്നു
നിലവിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് യുഎസ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍ഡ് പ്രിവൻഷൻ (സി.ഡി.സി) ആണു നിർദേശം നൽകിയത്.
'ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നടത്തിയവര്‍ക്ക് പോലും കോവിഡ്‌വകഭേദം പടരുന്നതിന് സാധ്യതയുണ്ട്. അപകസാധ്യത മുന്‍നിര്‍ത്തി ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം. ഇന്ത്യയിൽ പോകണമെന്ന് നിർബന്ധമുണ്ടെങ്കിൽ യാത്രയ്ക്ക് മുൻപ് പൂർണമായി വാക്സീൻ സ്വീകരിക്കണം. ',
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ള യാത്രകള്‍ക്ക് ബ്രിട്ടന്‍ അനുമതി നിയന്ത്രിച്ചിരുന്നു. ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ഇന്ത്യയിൽനിന്ന് ബ്രിട്ടനിലേക്കുള്ള യാത്രാനുമതി ബ്രിട്ടിഷ് പാസ്പോർട്ട് ഉള്ളവർക്കും ബ്രിട്ടനിൽ താമസിക്കാൻ നിലവിൽ അനുമതിയുള്ളവർക്കും മാത്രമായി ചുരുങ്ങും.