International Old
ആംഗല മെർക്കലിന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്
International Old

ആംഗല മെർക്കലിന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

Web Desk
|
31 May 2021 3:48 AM GMT

ആംഗല മെർക്കൽ ഉൾപ്പെടെയുള്ള യൂറോപ്പിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോ​ഗസ്ഥരുടെയും വിവരങ്ങൾ എന്‍.എസ്.എ ചോർത്തിയെന്നാണ് റിപ്പോർട്ട്

ജർമ്മൻ ചാൻസിലർ ആംഗല മെർക്കലിന്‍റെ ഫോണ്‍സംഭാഷണങ്ങള്‍ യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയായ എന്‍.എസ്.എ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ‌2012 മുതല്‍ 2014 വരെ രഹസ്യ വിവരങ്ങൾ ചോർത്തിയെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ആംഗല മെർക്കൽ ഉൾപ്പെടെയുള്ള യൂറോപ്പിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോ​ഗസ്ഥരുടെയും വിവരങ്ങൾ എന്‍.എസ്.എ ചോർത്തിയെന്നാണ് റിപ്പോർട്ട്. ഡെൻമാർക്കിലെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ എഫ്.ഇയുമായി ചേർന്നാണ് എന്‍.എസ്.എ വിവരങ്ങൾ ചോർത്തിയത്. ഡാനിഷ് പബ്ലിക് ബ്രോഡ്‌കാസ്റ്റർ ഡാൻമാർക്ക് റേഡിയോ (ഡി.ആർ)ആണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.

സ്വീഡിഷ് ബ്രോഡ്കാസ്റ്റർ എസ്‌.വി.ടി, നോർ‌വേയുടെ എൻ‌.ആർ‌.കെ, ജർമ്മനിയുടെ എൻ‌.ഡി‌.ആർ, ഫ്രാൻസിലെ മോണ്ടെ എന്നിവരുമായി ചേർന്ന് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഡി.ആർ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഫോണ്‍സംഭാഷണങ്ങള്‍, ചാറ്റുകൾ‌, മൊബൈൽ സന്ദേശങ്ങൾ, ഇന്റർനെറ്റ് വിവരങ്ങൾ ഉൾപ്പെടെ എന്‍.എസ്.എ ശേഖരിച്ചുവെന്നാണ് വിവരം.

Related Tags :
Similar Posts