Internet
അമേരിക്ക - ചൈന വ്യാപാരയുദ്ധം അവസാനിപ്പിക്കണമെന്ന് ചൈനീസ് ഉപപ്രധാനമന്ത്രി
Internet

അമേരിക്ക - ചൈന വ്യാപാരയുദ്ധം അവസാനിപ്പിക്കണമെന്ന് ചൈനീസ് ഉപപ്രധാനമന്ത്രി

Web Desk
|
12 Nov 2018 2:40 AM GMT

മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്‍‍റി കിസിഞ്ചറുമയുള്ള കൂടിക്കാഴ്ചയിലാണ് ലിയു ചൈനയുടെ നിലപാട് വ്യക്തമാക്കിയത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം അവസാനിപ്പിക്കണമെന്ന് ചൈനീസ് ഉപ പ്രധാനമന്ത്രി ലിയു. ഇരു രാജ്യങ്ങള്‍ക്കും അത് ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്‍‍റി കിസിഞ്ചറുമയുള്ള കൂടിക്കാഴ്ചയിലാണ് ലിയു ചൈനയുടെ നിലപാട് വ്യക്തമാക്കിയത്.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് യു.എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്‍റി കിസിഞ്ചര്‍ ചൈനയിലെത്തിയത്. ബീജിങില്‍ നടത്തിയ കൂടിക്കഴ്ചയിലാണ് ചൈനീസ് ഉപപ്രധാനമന്ത്രി ലിയു വ്യാപാരയുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം വീണ്ടും മുന്നോട്ട് വെച്ചത്. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയാണ്. അതിന് അവസനമാകേണ്ടതുണ്ട്. വ്യാപാരയുദ്ധം അവസാനിപ്പിക്കാനുള്ള സമയമായിരിക്കുന്നുവെന്നും ചര്‍ച്ചയിലൂടെ അതിന് പരിഹാരം കാണേണ്ടതുണ്ടെന്നും ചൈനീസ് ഉപപ്രധാനമന്ത്രി ലിയു വ്യക്തമാക്കി.

ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്. ചൈനീസ് ജനത അത് ആഗ്രഹിക്കുന്നു. പരസ്പര ബഹുമാനത്തോടെ പ്രശ്നം കൈകാര്യം ചെയ്യാനാണ് ശ്രമിക്കേണ്ടത്. പര്സപരം ശത്രുക്കളായി കണ്ട് മുന്നോട്ട് പോകുന്നത് ചൈനയുടെ ഭാവിക്ക് ദോഷകരമായിരിക്കുമെന്നും ലിയു വ്യക്തമാക്കി. ചൈന അമേരിക്കയുടെ നല്ല സുഹൃത്തായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതിന് വിള്ളല്‍ വീണെന്നും ഹെന്‍‍റി കിസിഞ്ചര്‍ പറഞ്ഞു. വാക്കുകള്‍ കൊണ്ടുള്ള യുദ്ധം അവസാനിപ്പിച്ച് സൌഹൃദം പുന:സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts