രക്ഷകനായി റസല്‍; കൊല്‍ക്കത്തയ്ക്ക് പൊരുതാവുന്ന സ്കോര്‍
|അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ഒരിക്കൽകൂടി അതിന്‍റെ തനി സ്വഭാവം കാണിച്ചു.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ഒരിക്കൽകൂടി അതിന്‍റെ തനി സ്വഭാവം കാണിച്ചു.
ബാറ്റ്‌സ്മാൻമാരെ ഒരിക്കലും തുണയ്ക്കാത്ത പിച്ചാണ് അവിടെയുള്ളതെന്ന് ഒരിക്കൽകൂടി തെളിഞ്ഞിരിക്കുകയാണ്. ഡൽഹിക്കെതിരേ കൊൽക്കത്ത ബാറ്റിങ് നിരയിൽ രണ്ടുപേർ ഒഴികെ ബാക്കിയെല്ലാരും പരാജയപ്പെട്ടു. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് കൊൽക്കത്തയ്ക്ക്് നേടാനായത.ഓപ്പണിങ് ഇറങ്ങിയ ശുഭ്മാൻ ഗിൽ 43 റൺസ് നേടി. നിതീഷ് റാണ (15), രാഹുൽ ത്രിപാടി (19), മോർഗൻ, സുനിൽ നരെയ്ൻ എന്നിവർ പൂജ്യത്തിന് പുറത്തായി.
പിന്നാലെ വന്ന ആന്ദ്രേ റസലിന്‍റെ വെടിക്കെട്ട് ബാറ്റിങാണ് കൊൽക്കത്തയെ ദുരന്തത്തിൽ നിന്ന് കരകയറ്റിയത്. റസൽ അവസാന ഓവറുകളിൽ കൊടുങ്കാറ്റാകുകയായിരുന്നു. അവസാന ഓവറിൽ റസൽ 20 റൺസ് അടിച്ചുകൂട്ടി. ഇടയ്ക്ക് ദിനേശ് കാർത്തിക്ക് 14 റൺസുമായി പുറത്തുപോയി. പാറ്റ് കമ്മിൻസ് 11 റൺസോടെ പുറത്താകാതെ നിന്നു.
ഡൽഹിക്ക് വേണ്ടി അക്‌സർ പട്ടേൽ, ലളിത് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആവേശ് ഖാനും മാർക്കസ് സ്റ്റോനിസും ഓരോ വിക്കറും വീഴ്ത്തി.