IPL
തന്‍റെ പ്രതിഫലത്തിന്‍റെ ഒരു ഭാഗം ഇന്ത്യക്ക് സഹായവാഗ്ദാനവുമായി നിക്കോളാസ് പൂരന്‍
IPL

'തന്‍റെ പ്രതിഫലത്തിന്‍റെ ഒരു ഭാഗം ഇന്ത്യക്ക്' സഹായവാഗ്ദാനവുമായി നിക്കോളാസ് പൂരന്‍

Web Desk
|
30 April 2021 10:30 AM GMT

കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് സഹായവാഗ്ദാനവുമായി ഐ.പി.എല്‍ താരം നിക്കോളാസ് പൂരന്‍

രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന കോവിഡിന്‍റെ രണ്ടാം തരംഗത്തിനെതിരെ പോരാടാൻ ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി ഐ.പി.എല്‍ താരം നിക്കോളാസ് പൂരന്‍. തന്‍റെ വരുമാനത്തില്‍ നിന്ന് ഒരു നിശ്ചിത തുക കോവിഡിനെതിരായ പോരാട്ടത്തിന് നല്‍കുമെന്ന് ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്. ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സ് താരമാണ് നിക്കോളാസ് പൂരന്‍. ഇന്ത്യൻ പ്രീമിയർ ലീഗില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ വിഹിതമാകും താരം കോവിഡ് പോരാട്ടത്തിനായി രാജ്യത്തിന് നല്‍കുക


നേരത്തെ ഓസ്ട്രേലിയയില്‍ നിന്നുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പാറ്റ് കമ്മിന്‍സും മുന്‍ ഓസീസ് താരം ബ്രെറ്റ് ലീയും അടക്കമുള്ളവര്‍ ഇന്ത്യയ്ക്ക് സഹായവുമായെത്തിയിരുന്നു. ഓക്സിജന്‍ ക്ഷാമവും കോവിഡ് പ്രതിസന്ധിയും രൂക്ഷമായി ബാധിച്ച ഇന്ത്യയ്ക്കായി 50000 ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം 29 ലക്ഷം രൂപ) ആണ് കമ്മിന്‍സ് നല്‍കിയത്. പ്രധാനമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയത്. അതേസമയം 41 ലക്ഷത്തോളം രൂപ മൂല്യം വരുന്ന ബിറ്റ് കോയിനാണ് ബ്രെറ്റ് ലീ നല്‍കിയത്. ഇതുകൂടാതെ ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് 7.5 കോടിയും ഡല്‍ഹി 1.5 കോടിയും സംഭാവന ചെയ്തിട്ടുണ്ട്.

Similar Posts