IPL
18 ബോളിൽ അർധ സെഞ്ച്വറി; അഹമ്മദാബാദിൽ ഷാ ഷോ!
IPL

18 ബോളിൽ അർധ സെഞ്ച്വറി; അഹമ്മദാബാദിൽ ഷാ ഷോ!

Sports Desk
|
29 April 2021 4:34 PM GMT

ആദ്യത്തെ ഓവറിൽ തന്നെ ആറ് ഫോര്‍ നേടി ശിവം മാവിയെ 'നിർത്തിയങ്ങ് അപമാനിച്ചു'.

കൊൽക്കത്തക്കെതിരേ 155 റൺസ് പിന്തുടരുന്ന ഡൽഹിക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ പൃഥ്വി ഷാ ആദ്യ ഓവറിൽ താൻ വന്നത് വെറുതെയങ്ങ് പോകാനല്ലെന്ന് പറഞ്ഞ് നയം വ്യക്തമാക്കി. ആദ്യത്തെ ഓവറിൽ തന്നെ ശിവം മാവിയെ 'നിർത്തിയങ്ങ് അപമാനിച്ചു'. ആദ്യ ഓവറിൽ ആറ് ഫോറാണ് ഷാ അടിച്ചുകൂട്ടിയത്. ഒരു വൈഡടക്കം 25 റൺസാണ് ആ ഓവറിൽ നേടിയത്. പിന്നീട് അങ്ങോട്ടും ഷായും ഷോ തന്നെയാണ് നടന്നത്. നിലവിൽ 18 ബോളിൽ 50 റൺസ് നേടി അർധ സെഞ്ച്വറി തികച്ചിരിക്കുകയാണ് പൃഥ്വി ഷാ.

ശിഖർ ധവാൻ 21 ബോളിൽ 17 റൺസുമായി പിന്തുണ നൽകുന്നുണ്ട്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 7.1 ഓവറിൽ 72 റണ്‍സ് നേടിയിരിക്കുകയാണ് ഡല്‍ഹി.

നേരത്തെ കൊൽക്കത്ത ബാറ്റിങ് നിരയിൽ രണ്ടുപേർ ഒഴികെ ബാക്കിയെല്ലാരും പരാജയപ്പെട്ടു. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് കൊൽക്കത്തയ്ക്ക്് നേടാനായത.ഓപ്പണിങ് ഇറങ്ങിയ ശുഭ്മാൻ ഗിൽ 43 റൺസ് നേടി. നിതീഷ് റാണ (15), രാഹുൽ ത്രിപാടി (19), മോർഗൻ, സുനിൽ നരെയ്ൻ എന്നിവർ പൂജ്യത്തിന് പുറത്തായി.

പിന്നാലെ വന്ന ആന്ദ്രേ റസലിൻറെ വെടിക്കെട്ട് ബാറ്റിങാണ് കൊൽക്കത്തയെ ദുരന്തത്തിൽ നിന്ന് കരകയറ്റിയത്. റസൽ അവസാന ഓവറുകളിൽ കൊടുങ്കാറ്റാകുകയായിരുന്നു. അവസാന ഓവറിൽ റസൽ 20 റൺസ് അടിച്ചുകൂട്ടി. ഇടയ്ക്ക് ദിനേശ് കാർത്തിക്ക് 14 റൺസുമായി പുറത്തുപോയി. പാറ്റ് കമ്മിൻസ് 11 റൺസോടെ പുറത്താകാതെ നിന്നു.

ഡൽഹിക്ക് വേണ്ടി അക്സർ പട്ടേൽ, ലളിത് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആവേശ് ഖാനും മാർക്കസ് സ്റ്റോനിസും ഓരോ വിക്കറും വീഴ്ത്തി.

Similar Posts