ISL
മുന്നിൽ ജിയാനുവും ദിമിത്രിയോസും; ബ്ലാസ്‌റ്റേഴ്‌സ് സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ISL

മുന്നിൽ ജിയാനുവും ദിമിത്രിയോസും; ബ്ലാസ്‌റ്റേഴ്‌സ് സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

Web Desk
|
7 Oct 2022 1:11 PM GMT

ഡിഫൻസീവ് മിഡിൽ കഴിഞ്ഞ വർഷത്തേതു പോലെ ജീക്‌സൺ സിങ്- പ്യൂട്ടിയ സഖ്യമാണ്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ആദ്യ ഇലവനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിൽ ടീമിലെത്തിയ രണ്ട് വിദേശ സ്‌ട്രൈക്കർമാരും ആദ്യ പതിനൊന്നിൽ ഇടംപിടിച്ചു. ജെസൽ ആണ് ക്യാപറ്റൻ.

മുന്നേറ്റ നിരയിൽ ജിയാനുവിനും ദിമിത്രിയോസും അണിനിരക്കുമ്പോൾ തൊട്ടുപിന്നിൽ ലൂനയും സഹലും. ഡിഫൻസീവ് മിഡിൽ കഴിഞ്ഞ വർഷത്തേതു പോലെ ജീക്‌സൺ സിങ്- പ്യൂട്ടിയ സഖ്യം. വിങ് ബാക്കുകളായി ക്യാപറ്റൻ ജസലും ഹർമൻ ജ്യോത് ഖബ്രയും. ലെസ്‌കോവിച്ചും ഹോർമിപാമുമാണ് സെന്റർ ബാക്കുകൾ.

കരൺജിത് സിങ്, നിഷു കുമാർ, രാഹുൽ കെപി, വിക്ടർ, ആയുഷ്, ബ്രെയ്‌സ്, സന്ദീപ്, ഇവാൻ, ബിദ്യാസാഗർ എന്നിവരാണ് സബ്സ്റ്റിറ്റിയൂട്ടുകൾ.

ഈസ്റ്റ്ബംഗാൾ ടീം: കമൽജിത് സിങ് (ഗോൾകീപ്പർ), അങ്കിത് മുഖർജി, ലാൽചുങ്‌നുന, ഇവാൻ ഗോൺസാലസ്, ചാരിസ് കിരാകു, തുഹിൻ ദാസ്, സൗവിക് ചക്രവർത്തി, അലക്‌സ് ലിമ, വി.പി. സുഹൈർ, സുമീത് പാസി, ക്ലെയ്റ്റൻ സിൽവ.

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴരയ്ക്കാണ് കിക്കോഫ്. ഇവാൻ വുകുമനോവിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ. മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനാണ് ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിക്കുന്നത്.

Similar Posts