ISL
ബ്ലാസ്റ്റേഴ്‌സിലേക്ക് പോർച്ചുഗീസ് സൂപ്പർ താരമെത്തില്ല
ISL

ബ്ലാസ്റ്റേഴ്‌സിലേക്ക് പോർച്ചുഗീസ് സൂപ്പർ താരമെത്തില്ല

Web Desk
|
7 July 2022 8:04 AM GMT

ബ്ലാസ്‌റ്റേഴ്‌സിനൊപ്പം എ ലീഗ് ക്ലബ് വെസ്റ്റേൺ സിഡ്‌നിക്കും താരത്തില്‍ കണ്ണുണ്ടായിരുന്നു

കൊച്ചി: എഫ്‌സി ഗോവയിലേക്ക് ചേക്കേറിയ അൽവാരോ വാസ്‌ക്വിസിന് പകരക്കാരനായി പോർച്ചുഗീസ് താരം റഫേൽ ലോപസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. കഴിഞ്ഞ സീസണിൽ പോളണ്ടിലെ ലെഗിയ വാർസോ താരമായിരുന്ന ലോപസ് സൈപ്രസ് ക്ലബ്ബായ എഇകെ ലാർനാസ എഫ്‌സിയുമായി കരാറിലെത്തിയതായാണ് റിപ്പോർട്ട്.

ലെഗിയ ഒരു വർഷം കൂടി താരത്തിനായി കരാർ നീട്ടാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ലോപസ് ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു. 2019 മുതൽ പോളണ്ടിലാണ് പോർച്ചുഗീസ് താരം കളിച്ചു കൊണ്ടിരിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിനൊപ്പം എ ലീഗ് ക്ലബ് വെസ്റ്റേൺ സിഡ്‌നിയുടെ പേരും കൂടുമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടിരുന്നു.

അതിനിടെ, മിഡ്ഫീൽഡർ ധനചന്ദ്ര മീഠെയെ ബ്ലാസ്റ്റേഴ്‌സ് വായ്പാ അടിസ്ഥാനത്തിൽ ഒഡിഷ എഫ്‌സിക്ക് കൈമാറി. ഒരു വർഷത്തേക്കാണ് ലോൺ കരാർ. 2024 വരെയാണ് മീഠെയ്ക്ക് ബ്ലാസ്‌റ്റേഴ്‌സുമായി കരാറുള്ളത്. കഴിഞ്ഞ സീസണിൽ ഏതാനും മത്സരങ്ങളിൽ മാത്രമാണ് താരത്തിന് ആദ്യ ഇലവനിൽ ഇടം ലഭിച്ചിരുന്നത്. ഫുൾബാക്ക് സഞ്ജീവ് സ്റ്റാലിനെ മുംബൈ സിറ്റിക്ക് എഫ്‌സിക്ക് കൈമാറിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കായിരുന്നു കൈമാറ്റമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ സീസണിൽ മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്ന ജോർജ് പെരേര ഡയസ് ബ്ലാസ്റ്റേഴ്‌സിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. അർജന്റൈൻ ക്ലബ്ബായ അത്‌ലറ്റികോ പ്ലാറ്റെൻസുമായുള്ള കരാർ അവസാനിപ്പിക്കാനാണ് താരം ആഗ്രഹിക്കുന്നത്. അടുത്ത സീസണിൽ കൊച്ചി ക്ലബിനായി കളി തുടരാനുള്ള ആഗ്രഹം ഡയസ് അറിയിച്ചിട്ടുണ്ട്.

Rafael Lopes, the Portuguese forward who was recently linked to KBFC, has terminated his contract w/ Legia Warsaw on mutual basis. Legia wanted to offer him a 1yr extension, but he opted for a more secure choice. He will join AEK Larnaca, a Cyprus club

Similar Posts