Kerala
പ്രളയം കന്നുകാലികളുടെ ജീവന്‍ കവര്‍ന്നു; സംസ്ഥാനത്ത് പാലുത്പ്പാദനത്തില്‍ കുറവ്
Kerala

പ്രളയം കന്നുകാലികളുടെ ജീവന്‍ കവര്‍ന്നു; സംസ്ഥാനത്ത് പാലുത്പ്പാദനത്തില്‍ കുറവ്

Web Desk
|
31 Aug 2018 7:04 AM GMT

പ്രളയംമൂലം സംസ്ഥാനത്ത് മിൽമ വഴി ശേഖരിക്കുന്ന പാലില്‍ പ്രതിദിനം രണ്ടര ലക്ഷം ലിറ്ററിന്റെ കുറവ്. പാലിന്റെ ലഭ്യത കുറവ് പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യേണ്ടി വരുന്നതായി മില്‍മ

പ്രളയം മൂലം സംസ്ഥാനത്ത് മിൽമ വഴി ശേഖരിക്കുന്ന പാലില്‍ പ്രതിദിനം രണ്ടര ലക്ഷം ലിറ്ററിന്റെ കുറവ്. പാലിന്റെ ലഭ്യത കുറവ് പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യേണ്ടി വരുന്നതായി മില്‍മ ചെയര്‍മാന്‍ പറഞ്ഞു.

പ്രളയം മൂലം സംസ്ഥാനത്ത് മിൽമ വഴി ശേഖരിക്കുന്ന പാലില്‍ പ്രതിദിനം രണ്ടര ലക്ഷം ലിറ്ററിന്റെ കുറവ്. കന്നുകാലികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പാലിന്റെ ലഭ്യത കുറവ് പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യേണ്ടി വരുന്നതായി മില്‍മ ചെയര്‍മാന്‍ പറഞ്ഞു.

പ്രളയം മൂലം എണ്ണായിരത്തോളം കന്നുകാലികള്‍ ചത്തൊടുങ്ങുകയും പതിനായിരത്തിലധികം കന്നുകാലികള്‍‍ക്ക് പരിക്കേല്‍ക്കുകയോ രോഗം ബാധിക്കുകയോ ചെയ്തുവെന്നാണ് മില്‍മയുടെ പ്രാഥമിക വിലയിരുത്തല്‍. ഇതോടെ ആഭ്യന്തര പാലുൽപ്പാദനത്തെയും ഇത് ദോഷകരമായി ബാധിച്ചു. പ്രതിദിനം രണ്ട് ലക്ഷം ലിറ്റർ പാലിന്റെ കുറവ് വന്നതോടെ കര്‍ണാടകയില്‍ നിന്നും പാല്‍ ഇറക്കുമതി ചെയ്താണ് പ്രതിസന്ധിയെ നേരിടുന്നത്. പാലിന്റെ വില്‍പ്പനയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

പാലുല്‍പാദനം സാധാരണനിലയിലേക്ക് എത്താന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് മില്‍മയുടെ വിലയിരുത്തല്‍. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പശുക്കളെ എത്തിച്ച് ഇത് നേരിടാനുള്ള ആലോചനകളും നടക്കുന്നുണ്ട്. കര്‍ണാടകയില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ ഉപഭോക്താക്കർക്ക് ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകാനാകുമെന്ന് കരുതുന്നതായി മില്‍മ അധികൃതര്‍ പറഞ്ഞു.

Similar Posts