Kerala
കെ.വി തോമസ് പാർട്ടിയിൽ നിന്ന് പോയിക്കഴിഞ്ഞു; നടപടി ഉറപ്പെന്ന് കെ.സുധാകരൻ
Kerala

കെ.വി തോമസ് പാർട്ടിയിൽ നിന്ന് പോയിക്കഴിഞ്ഞു; നടപടി ഉറപ്പെന്ന് കെ.സുധാകരൻ

ijas
|
9 April 2022 3:19 PM GMT

കോണ്‍ഗ്രസ് എം.എല്‍.എ, മന്ത്രി, എം.പി, കേന്ദ്ര മന്ത്രി, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളില്‍ ഇരുന്നപ്പോള്‍ എന്തുകൊണ്ടാണ് കെ.വി തോമസിന് പിണറായി വിജയന്‍റെ മഹത്വം മനസ്സിലാകാതെ പോയതെന്നും സുധാകരന്‍ ചോദിച്ചു.

സിപിഎം സെമിനാറിൽ പങ്കെടുത്ത കെ.വി തോമസ് പാർട്ടിക്ക് പുറത്താകും എന്നുറപ്പിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. കെ.വി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്തയച്ചതായും കെ സുധാകരന്‍ അറിയിച്ചു. കെ.വി തോമസ് എ.ഐ.സി.സി അംഗമായതിനാല്‍ കെ.പി.സി.സിക്ക് നടപടിയെടുക്കാന്‍ സാധിക്കില്ല. എ.ഐ.സി.സിയാണ് നടപടിയെടുക്കേണ്ടതെന്നും ചെയ്ത തെറ്റിന് തക്കതായ ശിക്ഷ നല്‍കാന്‍ കത്തിലൂടെ ആവശ്യപ്പെട്ടതായും കെ സുധാകരന്‍ പറഞ്ഞു.

തറവാടിത്തമില്ലാത്തതിന്‍റെ പ്രകടമായ ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച നടപടിയെന്നും കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എ, മന്ത്രി, എം.പി, കേന്ദ്ര മന്ത്രി, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളില്‍ ഇരുന്നപ്പോള്‍ എന്തുകൊണ്ടാണ് കെ.വി തോമസിന് പിണറായി വിജയന്‍റെ മഹത്വം മനസ്സിലാകാതെ പോയതെന്നും സുധാകരന്‍ ചോദിച്ചു. കെ.വി തോമസ് നേരത്തെ കച്ചവടം നടത്തി ധാരണയായതാണ്. അതിന്‍റെ പുറത്താണ് ഇപ്പോഴത്തെ അദ്ദേഹത്തിന്‍റെ പ്രകടനങ്ങളെല്ലാം. അപ്പോള്‍ ഇല്ലാത്ത മഹത്വവും മാഹാത്മ്യവും വിധേയത്വവും വരും. അത് നട്ടെല്ലില്ലാത്ത വ്യക്തിത്വമില്ലാത്ത രാഷ്ട്രീയക്കാരുടെ ലക്ഷണമാണെന്ന് കെ സുധാകരന്‍ ആരോപിച്ചു.

കെ റെയിലിനെ കുറിച്ചുള്ള അജ്ഞത കൊണ്ടാണ് കെ.വി തോമസ് അതിനെ പിന്തുണക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നട്ടെല്ലുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും കൂറും ശരീരവും ഒരിടത്താകണമെന്നും അദ്ദേഹം പറഞ്ഞു. കെ വി തോമസ് പാര്‍ട്ടിയുടെ ശത്രുവാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. അഭിപ്രായം പറഞ്ഞതിനല്ല കെ.വി തോമസിനെ പുറത്താക്കുന്നതെന്നും പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തതിനാണ് നടപടിയെന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പമാണ് കോണ്‍ഗ്രസ്.ഇതില്‍ നടപടിയെടുക്കാതിരുന്നാല്‍ അവരോട് ഒരു കാരണവശാലും സാന്ത്വനിപ്പിക്കാന്‍ കഴിയില്ല. കെ.വി തോമസിന് സ്ഥാനമാനങ്ങള്‍ നല്‍കിയതില്‍ ഖേദിക്കുകയാണ്. കെ.വി തോമസ് അധികാരമോഹിയാണ്. സിപിഎമ്മുമായി രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടാണ് അദ്ദേഹം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്നത്. തോമസിനെ ആദ്യം തിരുത തോമ എന്ന് പുച്ഛിച്ചത് വി.എസ് ആണെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

" KV Thomas used to go to the party office to meet Yechury, VS was the first to despise Thirutha Thomas," K Sudhakaran

Similar Posts