''മലയാളത്തിന്റെ പുതുമ''; 13 പുതിയ എഴുത്തുകാരെ അവതരിപ്പിച്ച് 'മാധ്യമം' ആഴ്ചപ്പതിപ്പ്
|ആഴ്ചപ്പതിപ്പിന്റെ ഈ ലക്കത്തിൽ അവതരിപ്പിക്കുന്ന പുതിയ എഴുത്തുകാരെല്ലാം വിദ്യാർഥികളാണ്
''മലയാളത്തിന്റെ പുതുമ'' എന്ന പേരിൽ 13 പുതിയ എഴുത്തുകാരെ അവതരിപ്പിച്ച് 'മാധ്യമം' ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കം. 2021 സെപ്തംബർ 27 ലെ 1230ാം ലക്കത്തിൽ അവതരിപ്പിക്കുന്ന പുതിയ എഴുത്തുകാരെല്ലാം വിദ്യാർഥികളാണ്.
ഏഴു കവിതകൾ, മൂന്നു കഥകൾ, മൂന്നു ചിത്രങ്ങൾ എന്നിങ്ങനെയുള്ള ഇവരുടെ സൃഷ്ടികൾ അവതരിപ്പിക്കുന്ന ലക്കം മാഗസിൻ ചരിത്രത്തിലെ പുതുരീതിയാണെന്നത് ശ്രദ്ധേയമാണ്.
എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും തിരഞ്ഞെടുപ്പിൽ കൃത്യമായ നീതി പുലർത്തിയതും പുതിയ ലക്കത്തിൽ കാണാനാകും. മുഖ്യധാരക്ക് പുറത്ത് സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവരുടെ രചനകൾ കൊണ്ടും ലക്കം സമ്പന്നമാണ്. ഇതുവഴി എഴുത്തിന്റെ കുത്തക പുലർത്തുന്ന വരേണ്യ സങ്കൽപ്പങ്ങളെയും ആഴ്ചപ്പതിപ്പ് പൊളിച്ചടുക്കുന്നു.
ഡിന്നു ജോർജ്, തസ്‌ലീം കൂടരഞ്ഞി, പുണ്യ സി.ആർ, അഭിരാമി എസ്.ആർ., ഫ്രേയ രതീഷ്, അമൃത കേളകം, ശബരി ഗിരിജ രാജൻ, കാർത്തിക് കെ., അഭിരാം എസ്., ദീഷ്ണ സുരേഷ്, ശ്രീധർ ഡി.എസ്., ആർ. തുഹിൻ റോസ്, ഫാത്തിമ നജ എന്നിവരാണ് 'മാധ്യമം' ഈ ലക്കത്തിൽ അവതരിപ്പിക്കുന്ന പുതുതലമുറ എഴുത്തുകാർ.