Kerala
Kerala
'മുഖ്യമന്ത്രിക്ക് 10,000 കത്ത്'; കെ.എസ്.ആർ.ടി.സിയിലെ പുതിയ ശമ്പള ഉത്തരവിനെതിരെ സി.ഐ.ടി.യു
|19 Feb 2023 1:10 PM GMT
ഏകപക്ഷീയമായി തീരുമാനമെടുത്ത ശേഷം യൂണിയനുമായി വേണമെങ്കിൽ ചർച്ച നടത്താമെന്ന നിലപാട് ഇടത് നയത്തിന് വിരുദ്ധമാണെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ ബാലൻ പറഞ്ഞു.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പുതിയ ശമ്പള ഉത്തരവിനെതിരെ സി.ഐ.ടി.യു പ്രതിഷേധം കടുപ്പിക്കുന്നു. മാനേജ്മെന്റിനെതിരെ ജീവനക്കാർ മുഖ്യമന്ത്രിക്ക് കത്തയക്കും. 10,000 കത്തുകളാണ് പ്രതിഷേധ സൂചകമായി മുഖ്യമന്ത്രിക്ക് അയക്കുക.
ശമ്പള പരിഷ്കരണത്തെ ഗതാഗതമന്ത്രി ന്യായീകരിച്ചതോടെയാണ് സി.ഐ.ടി.യു പ്രതിഷേധത്തിനൊരുങ്ങുന്നത്. ഏകപക്ഷീയമായി തീരുമാനമെടുത്ത ശേഷം യൂണിയനുമായി വേണമെങ്കിൽ ചർച്ച നടത്താമെന്ന നിലപാട് ഇടത് നയത്തിന് വിരുദ്ധമാണെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ ബാലൻ പറഞ്ഞു.
ആവശ്യപ്പെടുന്നവർക്ക് ശമ്പളം ഗഡുക്കളായി നൽകുമെന്നും മുഴുവൻ ശമ്പളവും ഒന്നിച്ച് വേണ്ടവർക്ക് സർക്കാർ സഹായം കൂടി ലഭിച്ച ശേഷം നൽകാമെന്നുമാണ് മാനേജ്മെന്റ് മുന്നോട്ടുവെച്ച പുതിയ നിർദേശം.