Kerala
Kerala
അടിയൊഴുക്ക് ശക്തം; വൈപ്പിനിൽ കെട്ടിയിട്ട 12 വള്ളങ്ങൾ ഒഴുകിപ്പോയി
|20 Dec 2022 9:38 AM GMT
രണ്ടു കിലോമീറ്ററിലേറെ ദൂരം വള്ളങ്ങൾ ഒഴുകിപ്പോയി
കൊച്ചി; അടിയൊഴുക്കിനെ തുടർന്ന് വൈപ്പിനില്‍ കെട്ടിയിട്ട പന്ത്രണ്ട് മത്സ്യബന്ധന വള്ളങ്ങള്‍ ഒഴുകിപ്പോയി. രണ്ടു കിലോമീറ്ററിലേറെ ദൂരം ഒഴുകിപ്പോയ വള്ളങ്ങള്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യതൊഴിലാളികളും ചേര്‍ന്നാണ് കരക്കടുപ്പിച്ചത്.
സംഭവത്തെ തുടർന്ന് വൈപ്പിന്‍ - ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ രണ്ട് മണിക്കൂറോളം ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവെച്ചു. സർവീസ് നിലവിൽ പുനരാരംഭിച്ചിട്ടുണ്ട്