Kerala
1.3 crore gold seized in karipur
Kerala

കരിപ്പൂരിൽ 1.3 കോടിയുടെ സ്വർണവേട്ട; കടത്താൻ ശ്രമിച്ചത് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച്

Web Desk
|
23 March 2023 9:22 AM GMT

മൂന്ന് പേരിൽ നിന്നായി പിടിച്ചെടുത്തത് രണ്ട് കിലോയിലധികം സ്വർണം

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്ന് പേരിൽ നിന്നായി പിടിച്ചെടുത്തത് രണ്ട് കിലോയിലധികം സ്വർണം. വസ്ത്രങ്ങൾക്കുള്ളിലും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലും ഒളിപ്പിച്ചാണ് 1.3 കോടി വില വരുന്ന സ്വർണം കടത്താൻ ശ്രമിച്ചത്. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് നൂറുദ്ധീൻ , കാസർകോട് സ്വദേശി അബ്ദുൽ സലാം , കോഴിക്കോട് സ്വദേശി ഹുസൈൻ എന്നിവരാണ് പിടിയിലായത്.


Similar Posts