Kerala
Kerala
പാലക്കാട് ജില്ലയിൽ എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്ഞ
|26 April 2021 3:37 PM GMT
കോവിഡ് വ്യാപനം രൂക്ഷമായതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പാലക്കാട് ജില്ലയിൽ എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പെരിങ്ങോട്ടുകുറിശി, പട്ടിത്തറ, ആനക്കര, മുതുതല, വിളയൂർ, കൊപ്പം, പരുതൂർ, പല്ലശന എന്നീ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 144-ാം വകുപ്പ് പ്രകാരം നാളെ രാവിലെ ഒമ്പത് മുതൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിയന്ത്രണം ഏർപ്പെടുത്തിയ പഞ്ചായത്തുകളില്‍ കൂട്ടംകൂടുന്നതിന് വിലക്കുണ്ടാകും. പഞ്ചായത്തുകളില്‍ കർശന പരിശോധനയും നടത്തും.