Kerala
Kerala
ഭിന്നശേഷിക്കാരിയായ 17കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവിനു പുറമെ 68 വർഷം കഠിന തടവും
|1 April 2024 12:24 PM GMT
വിവിധ വകുപ്പുകളിലായി 6.1 ലക്ഷം രൂപ പിഴയും അടക്കണം
മലപ്പുറം: ഭിന്നശേഷിക്കാരിയായ 17കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവിനു പുറമെ 68 വർഷവും ആറു മാസവും കഠിന തടവും. മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് വിധിപറഞ്ഞത്.
പോക്സോ വകുപ്പ് പ്രകാരമാണു ജീവപര്യന്തം ശിക്ഷ. മറ്റു വിവിധ വകുപ്പുകൾ പ്രകാരം 68 വർഷവും ആറുമാസവും തടവുശിക്ഷയും വിധിച്ചു. ഇതിനു പുറമെ വിവിധ വകുപ്പുകളിലായി 6.1 ലക്ഷം രൂപ പിഴയും അടക്കണം.
2019 ഡിസംബറിൽ അരീക്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധിപറഞ്ഞത്. അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്.
Summary: In the case of molesting a 17-year-old differently-abled girl in Areakode, the accused was sentenced to 68 years and six months of rigorous imprisonment in addition to life imprisonment.