Kerala
കേരള-കർണാടക അതിർത്തിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു
Kerala

കേരള-കർണാടക അതിർത്തിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു

Web Desk
|
2 Aug 2022 3:19 AM GMT

തുടർച്ചയായി പെയ്ത മഴയിൽ വീടിന് പിന്നിലെ കുന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു

കാസർകോട്: കേരള - കർണാടക അതിർത്തിയിൽ സുള്ള്യക്കടുത്ത് സുബ്രഹ്മണ്യ കുമാരധാരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. കുസുമാധര - രൂപശ്രീ ദമ്പതികളുടെ മകൾ ശ്രുതി (11), ജ്ഞാനശ്രീ (6) എന്നിവരാണ് മരിച്ചത്. തുടർച്ചയായി പെയ്ത മഴയിൽ വീടിന് പിന്നിലെ കുന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു.

കുട്ടികളുടെ മാതാപിതാക്കളും അമ്മൂമ്മയും വീട്ടിൽ ഉണ്ടായിരുന്നു. മാതാപിതാക്കളും അമ്മൂമ്മയും രക്ഷപ്പെട്ടെങ്കിലും കുട്ടികൾ വീടിനുള്ളിൽ കുടുങ്ങുകയായിരുന്നു.

ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് രണ്ടുപേരെയും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശക്തമായ മഴയിൽ ഹരിഹര, കൊല്ലമൊഗ്രു, കൽമകരു, ബാലുഗോഡു എന്നീ ഗ്രാമങ്ങൾ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. വരുന്ന രണ്ട് ദിവസത്തേക്ക് കുക്കെ സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തരുതെന്ന് ദക്ഷിണ കന്നഡ ജില്ല ഭരണകൂടം അറിയിച്ചു.

Related Tags :
Similar Posts