Kerala
കൊക്കയാര്‍ ദുരന്തബാധിത പ്രദേശം വാസയോഗ്യമല്ല;  പുനരധിവാസത്തിന് ചെലവ് 200 കോടിയിലേറെ
Kerala

കൊക്കയാര്‍ ദുരന്തബാധിത പ്രദേശം വാസയോഗ്യമല്ല; പുനരധിവാസത്തിന് ചെലവ് 200 കോടിയിലേറെ

Web Desk
|
24 Oct 2021 1:59 AM GMT

നൂറിലേറെ വീടുകളാണ് പൂർണമായും നശിച്ചത്.

കൊക്കയാറിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ ശ്രമം തുടങ്ങി. അനുയോജ്യമായ സ്ഥലമുണ്ടെങ്കിലും സർക്കാർ ഇടപെട്ടാല്‍ മാത്രമേ സ്ഥലം ഏറ്റെടുക്കാനാകൂവെന്ന് കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹന്‍ പറഞ്ഞു. 200 കോടിയിലേറെ രൂപ ചെലവ് വന്നേക്കാമെന്നാണ് പഞ്ചായത്തിന്‍റെ കണക്കുകൂട്ടല്‍.

ചെറുതും വലുതുമായി കൊക്കയാർ പഞ്ചായത്തിലെ ഓരോ വാർഡിലും ഉരുള്‍പൊട്ടിയിട്ടുണ്ട്. നൂറിലേറെ വീടുകളാണ് പൂർണമായും നശിച്ചത്. ഇവരെ പുനരധിവസിപ്പിക്കാന്‍ ജില്ലാ കലക്ടറാണ് സ്ഥലം കണ്ടെത്താന്‍ പഞ്ചായത്തിന് നിർദേശം നല്‍കിയത്. കൊക്കയാർ പഞ്ചായത്തിലെ ബോയ്സ് എസ്റ്റേറ്റാണ് നിലവില്‍ പഞ്ചായത്ത് അധികൃതർ പുനരധിവാസത്തിനായി കാണുന്ന സ്ഥലം. എന്നാല്‍ അത് ഏറ്റെടുക്കുന്നതിനും വെല്ലുവിളികളുണ്ട്.

200 കോടിയിലേറെ രൂപ ചെലവ് വന്നേക്കാമെന്നാണ് പഞ്ചായത്തിന്‍റെ കണക്കുകൂട്ടല്‍. ദുരന്തബാധിത പ്രദേശം വാസയോഗ്യമല്ലെന്ന കലക്ടറുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഇടം തേടുന്നത്. കൊക്കയാറിലെ മണ്ണ് പരിശോധിക്കുന്നുണ്ടെന്ന് കലക്ടർ ഷീബ ജോർജ് വ്യക്തമാക്കി. നിലവില്‍ കൊക്കയാറിലെ ദുരിതബാധിതർ ക്യാമ്പുകളിലാണ് താമസം.

Related Tags :
Similar Posts