Kerala
Kerala
ബ്ലൂടുത്ത് സ്പീക്കറിനുള്ളിൽ കടത്തിയ എംഡിഎംഎ പിടികൂടി
|16 Sep 2022 2:42 PM GMT
മഹാരാഷ്ട്രയിൽ നിന്നാണ് കൊറിയർ അയച്ചിരിക്കുന്നത്
എറണാകുളം: കൊറിയർ വഴി ബ്ലൂടുത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ 200ഗ്രാം എംഡിഎംഎ പിടികൂടി. ആലുവ കുട്ടമശ്ശേരിയിലെ കൊറിയർ സ്ഥാപനത്തിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്നാണ് കൊറിയർ അയച്ചിരിക്കുന്നത്.
അതേസമയം, രണ്ടുകിലോ കഞ്ചാവുമായി യുവാവ് പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി. പാലക്കാട് -വാളയാറിൽ നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് പാലക്കാടിലേക്ക് വരുകയായിരുന്ന KSRTC ബസിൽ വെച്ചാണ് ഇയാൾ പിടിയിലായത്.