കയ്പമംഗലം ആര്‍എസ്‍പിയില്‍ നിന്ന് തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
|യുഡിഎഫില്‍ സീറ്റ് വിഭജനം ഏറെക്കുറെ പൂര്‍ത്തിയായിട്ടും കയ്പമംഗത്ത് സ്ഥാനാര്‍ഥിയായില്ല.
യുഡിഎഫില്‍ സീറ്റ് വിഭജനം ഏറെക്കുറെ പൂര്‍ത്തിയായിട്ടും കയ്പമംഗത്ത് സ്ഥാനാര്‍ഥിയായില്ല. ആര്‍.എസ്.പി നിര്‍ദേശിച്ച കെ.എം നൂറുദീന്‍ പിന്മാറിയതോടെ സീറ്റ് തിരിച്ചെടുക്കണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ഇതിനിടെ ടി.എന്‍ പ്രതാപനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയെങ്കിലും കെ.എസ്.യു ജില്ലാ പ്രസിഡന്റ് ശോഭാസുബിന് തന്നെയായിരിക്കും സാധ്യത.
2011 ല്‍ എല്‍ഡിഎഫിലെ വി.എസ് സുനില്‍കുമാര്‍ 13570 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച കയ്പമംഗലം പിന്നീടുളള ലോകസഭാ, തദ്ദേശ തിരഞെടുപ്പുകളിലും ഇടത്പക്ഷത്തോടപ്പം നിന്നു. ടി.എന്‍ പ്രതാപനെ രംഗത്തിറക്കി മണ്ഢലം തിരിച്ച് പിടിക്കാനാകും എന്നായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. പുതുമുഖങ്ങള്‍ക്കായി മാറി നില്ക്കുന്നുവെന്ന് പ്രഖ്യാപിച്ച പ്രതാപന്‍ പിന്നീട് കയ്പമംഗലത്ത് മത്സരിക്കുവാന്‍ സന്നദ്ധത അറിയിച്ച് എ.ഐ.സിസി നേതൃത്വത്തിന് കത്തെഴുതി എന്ന വിവാദത്തിനൊടുവില്‍ കയ്പമംഗലം ആര്‍.എസ്.പി ക്ക് കൈമാറാന്‍ യുഡിഎഫ് യോഗത്തിൽ തീരുമാനമായി. ഇതോടെ പ്രാദേശിക നേതൃത്വം കലാപകൊടി ഉയര്‍ത്തി.
ആര്‍.എസ്.പി കണ്ടെത്തിയ കെ.എം നൂറുദ്ദീന്‍ പല കാരണങ്ങള്‍ പറഞ്ഞ് പിന്മാറിയതോടെ കയ്പമംഗലത്ത് സ്ഥാനാര്‍ഥിയില്ലാതായി. ഈ അവസരം അനുകൂലമാക്കാന്‍ ടി.എന്‍ പ്രതാപനെ മത്സരിപ്പിക്കണമെന്നാവശ്യവുമായി ചിലര്‍ പോസ്ററര്‍ പ്രചരണവും പ്രകടനവുമായി രംഗത്തെത്തി. എന്നാല്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റും ജില്ലാപഞ്ചായത്ത് അംഗവുമായ ശോഭാസുബിനെ രംഗത്തിറക്കുവാനാണ് നേതൃത്വത്തിന്റെ തീരുമാനം. അതേ സമയം എല്‍ഡിഎഫിന്റെ ഇ ടി ടൈസണ്‍ പ്രചരണത്തിന്റെ ഒന്നാംഘട്ടം പിന്നിട്ടു. ബിഡിജെഎസിന്റെ ഉണ്ണികൃഷ്ണന്‍ തഷ്ണാത്തും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കെ.കെ ഷാജഹാനും മത്സര രംഗത്തുണ്ട്.