പെണ്‍പിളെ ഒരുമെ തൊഴിലാളി യൂണിയന്‍ നിലവില്‍ വന്നു
|പെണ്‍പിളെ ഒരുമെയുടെ നേത്യത്വത്തില്‍ പുതിയ ട്രേഡ് യൂണിയന്‍ നിലവില്‍ വന്നു.
പെണ്‍പിളെ ഒരുമെയുടെ നേത്യത്വത്തില്‍ പുതിയ ട്രേഡ് യൂണിയന്‍ നിലവില്‍ വന്നു. ദേവികുളം മണ്ഡലത്തില്‍ പെണ്‍പിളെ ഒരുമെ സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
മൂന്നാര്‍ സമരത്തോടെ കേരളത്തില്‍ ശ്രദ്ധേയമായ പെണ്‍പിളെ ഒരുമെ തോട്ടം മേഖയിലാണ് തൊഴിലാളി യൂണിയന്‍ ആരംഭിച്ചത്. പെണ്‍പിളെ ഒരുമെ തൊഴിലാളി യൂണിയന്‍ എന്ന പേരില്‍ ആരംഭിച്ച യൂണിയനില്‍ നിലവില്‍ 200 പേര്‍ അംഗങ്ങളാണ്. യൂണിയന്‍ പ്രഖ്യാപനത്തിനായി ഇന്നലെ മൂന്നാറില്‍ കൂടിയ യോഗത്തില്‍ ആം ആദ്മി നേതാക്കളായ സാറാ ജോസഫ്, സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി, വ്യാപാരിവ്യവസായി ഏകോപന സമതി എന്നിവരുടെ പിന്തുണയോടെയാകും ദേവികുളം മണ്ഡലത്തില്‍ പെണ്‍പിളെ ഒരുമെ മത്സരിക്കുന്നത്.
മൂന്നാര്‍ സമരത്തില്‍ കണ്ട വിലിയ ജനപങ്കാളിത്തം പക്ഷെ ഇന്നലെ നടന്ന ട്രേഡ് യൂണിയന്‍ പ്രഖ്യാപനത്തില്‍ കണ്ടില്ല. മറ്റ് ട്രേഡ് യൂണിയനുകള്‍ തങ്ങളുടെ പ്രവര്‍ത്തകരെ ഭീഷണി പെടുത്തുന്നതുകൊണ്ടാണ് പ്രവര്‍ത്തകര്‍ എത്താത്തതെന്നാണ് പെണ്‍പിളെ ഒരുമെ നേതാക്കള്‍ പറയുന്നത്. ഏതായാലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പെണ്‍പിളെ ഒരുമെയുടെ സാന്നിധ്യമായിരിക്കും മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്.