നിയമസഭയിലേക്ക് മുസ്ലിം ലീഗ് വനിതകള്‍ക്ക് സീറ്റ് നല്‍കുമെന്ന് ഖമറുന്നീസ അന്‍വര്‍
|നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് മുസ്ലിം ലീഗ് സീറ്റ് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് വനിതാ ലീഗ് അധ്യക്ഷ ഖമറുന്നീസ അന്‍വര്‍. ലീഗിലെ വനിതാ നേതാക്കളുടെ കാര്യക്ഷമതയില്‍ ആര്‍ക്കും സംശയം വേണ്ട. ആവശ്യമെങ്കില്‍ പാര്‍ട്ടിയോട് സീറ്റ് ആവശ്യപ്പെടുമെന്നും അവര്‍ മീഡിയാവണിനോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് മുസ്ലിം ലീഗ് സീറ്റ് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് വനിതാ ലീഗ് അധ്യക്ഷ ഖമറുന്നീസ അന്‍വര്‍. ലീഗിലെ വനിതാ നേതാക്കളുടെ കാര്യക്ഷമതയില്‍ ആര്‍ക്കും സംശയം വേണ്ട. ആവശ്യമെങ്കില്‍ പാര്‍ട്ടിയോട് സീറ്റ് ആവശ്യപ്പെടുമെന്നും അവര്‍ മീഡിയാവണിനോട് പറഞ്ഞു.
വനിതകളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ വിജയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മല്‍സരിക്കാന്‍ യോഗ്യരായ നിരവധി വനിതകള്‍ സന്നദ്ധരായി രംഗത്തുവന്നിട്ടുണ്ടെന്നും ഖമറുന്നീസ അന്‍വര്‍ പറഞ്ഞു. 1996 ല്‍ കോഴിക്കോട് സൌത്ത് മണ്ഡലത്തില്‍ നിന്നും ലീഗ് ടിക്കറ്റില്‍ മല്‍സരിച്ച ഖമറുന്നീസ അന്‍വര്‍ പരാജയപ്പെട്ടിരുന്നു. അതിന് മുന്‍പും ശേഷവും ലീഗ് വനിതകള്‍ക്ക് നിയമസഭാ സീറ്റ് നല്‍കിയിട്ടില്ല.