Kerala
വോട്ടര്‍ക്ക് പണം നല്‍കിയെന്ന പരാതി: സി പി മുഹമ്മദിനെതിരെ കേസ്വോട്ടര്‍ക്ക് പണം നല്‍കിയെന്ന പരാതി: സി പി മുഹമ്മദിനെതിരെ കേസ്
Kerala

വോട്ടര്‍ക്ക് പണം നല്‍കിയെന്ന പരാതി: സി പി മുഹമ്മദിനെതിരെ കേസ്

admin
|
5 Jun 2016 2:58 PM GMT

പട്ടാമ്പി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദിനെതിരെ കേസെടുത്തു.

പട്ടാമ്പി എംഎല്‍എയും യുഡിഎഫ് എംഎല്‍എയുമായ സി പി മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. വോട്ടര്‍ക്ക് പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. സി പി മുഹമ്മദ് വോട്ടര്‍ക്ക് പണം നല്‍കുന്നെന്ന് ആരോപിച്ചുള്ള ദൃശ്യങ്ങള്‍ പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്.

171 ബി, 171 ഇ വകുപ്പുകള്‍ പ്രകാരമാണ് സി പി മുഹമ്മദിനെതിരെ കേസ്. പട്ടാമ്പി മണ്ഡലം എല്‍ഡിഎഫ് കണ്‍വീനര്‍ പി പി വാസുദേവനാണ് പരാതിക്കാരന്‍. വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്ന അന്ന് തന്നെ പി പി വാസുദേവന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയുടെ അനുമതി ഇന്നാണ് ലഭിച്ചത്.

ഈ മാസം 13നാണ് സിപി മുഹമ്മദ് വോട്ടര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ പുറത്തായത്. വിളയൂര്‍ പഞ്ചായത്തിലെ വീട്ടമ്മക്കാണ് പണം നല്‍കിയതെന്നാണ് എല്‍ഡിഎഫിന്റെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷനും എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു. എന്നാല്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ വീട്ടമ്മക്ക് ഹസ്തദാനം നല്‍കിയതാണെന്നും സിപിഎം കള്ളക്കഥ മെനഞ്ഞതാണെന്നുമാണ് സി പി മുഹമ്മദിന്റെ വിശദീകരണം.

Similar Posts