Kerala
തൃപ്പൂണിത്തുറയില്‍ ദിനേശ് മണി,തൃക്കാക്കരയില്‍ സെബാസ്റ്റ്യന്‍ പോള്‍തൃപ്പൂണിത്തുറയില്‍ ദിനേശ് മണി,തൃക്കാക്കരയില്‍ സെബാസ്റ്റ്യന്‍ പോള്‍
Kerala

തൃപ്പൂണിത്തുറയില്‍ ദിനേശ് മണി,തൃക്കാക്കരയില്‍ സെബാസ്റ്റ്യന്‍ പോള്‍

admin
|
12 Jun 2016 4:07 PM GMT

കോടിയേരി ബാലകൃഷണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനമായത്

എറണാകുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. തൃപ്പൂണിത്തുറയില്‍ സിഎം ദിനേശ് മണിയും തൃക്കാക്കരയില്‍ ഡോ. സെബാസ്റ്റ്യന്‍ പോളും മത്സരിക്കും. കോടിയേരി ബാലകൃഷണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനമായത്.

ജില്ലാസെക്രട്ടറിയായ പി.രാജീവിന് മത്സരിക്കാനുള്ള അനുമതി സംസ്ഥാനസമിതി നിഷേധിച്ചതോടെയാണ് തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടിക്കകത്ത് വലിയചര്‍ച്ചയായത്. തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ത്ഥിക്കായി രണ്ട് തവണ ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും ചേര്‍ന്നെങ്കിലും തീരുമാനമായിരുന്നില്ല. ഒടുവില്‍ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി ജയരാജന്റേയും നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റാണ് മുന്‍ എംഎല്‍എയും മുന്‍ ജില്ലാ സെക്രട്ടറിയുമായ സിഎം ദിനേശ്മണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ഡിവൈഎഫ്‌ഐ നേതാവായ പി വാസുദേവന്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ പരിഗണിച്ചെങ്കിലും ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ.ബാബുവിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കണമെന്നതിനാലാണ് ദിനേശ് മണിയെ നിശ്ചയിച്ചത്. തൃക്കാക്കരയില്‍ നേരത്തെ പരിഗണിച്ചിരുന്ന കെ.എന്‍ ഉണ്ണികൃഷ്ണനും സി.എന്‍ മോഹനും പകരം ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോളിനെ മത്സരിപ്പിക്കാനും തീരുമാനിച്ചു. കൊച്ചിയില്‍ ഏരിയാ സെക്രട്ടറി കെജെ മാക്‌സി, എറണാകുളത്ത് അഡ്വക്കേറ്റ് എം അനില്‍ കുമാര്‍, കളമശ്ശേരിയില്‍ മുന്‍ ആലുവ എംഎല്‍എ എ എം യൂസഫ്, ആലുവയില്‍ ഏരിയാ സെക്രട്ടറിയായ വി സലീം, എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വവും പാര്‍ട്ടി ജില്ലാസെക്രട്ടേറിയറ്റ് അംഗീകരിച്ചു. ജില്ലയില്‍ പാര്‍ട്ടി മത്സരിക്കുന്ന ശേഷിക്കുന്ന 4 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. വൈപ്പിനില്‍ സിറ്റിങ് എംഎല്‍എ എസ് ശര്‍മ, പെരുമ്പാവൂരില്‍ സിറ്റിങ് എംഎല്‍എ സാജു പോള്‍, പിറവത്ത് മുന്‍ എംഎല്‍എ എംജെ ജേക്കബ്, കുന്നത്ത്‌നാടില്‍ അഡ്വക്കേറ്റ് ഷിജി ശിവജി എന്നിവരാണ് മത്സരിക്കുക.

Similar Posts