Kerala
Kerala

സര്‍ക്കാര്‍ ഗസ്റ്റ് ഹൌസുകളില്‍ വാടക നല്‍കിയില്ല; സിബിഐക്കെതിരെ വിജിലന്‍സ് അന്വേഷണം

Subin
|
2 Aug 2016 9:11 AM GMT

എറണാകുളം ഗസ്റ്റ് ഹൌസില്‍ എട്ടുവര്‍ഷം താമസിച്ച സിബിഐ ഉദ്യോഗസ്ഥര്‍ വാടക നല്‍കിയില്ലെന്ന പരാതിയിലാണ് കോടതിയുടെ ഉത്തരവ് പ്രകാരം വിജിലന്‍സ് അന്വഷണം തുടങ്ങിയത്

സര്‍ക്കാര്‍ ഗസ്റ്റ് ഹൌസുകളില്‍ വാടക നല്‍കാത്തതിനെ തുടര്‍ന്ന് സിബിഐക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വിഎന്‍ ശശിധരന്‍റെ നേത്യത്വത്തിലാണ് പരിശോധന. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ് അനുസരിച്ചുള്ള അന്വേഷണത്തില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കുന്നുണ്ട്.

എറണാകുളം ഗസ്റ്റ് ഹൌസില്‍ എട്ടുവര്‍ഷം താമസിച്ച സിബിഐ ഉദ്യോഗസ്ഥര്‍ വാടക നല്‍കിയില്ലെന്ന പരാതിയിലാണ് കോടതിയുടെ ഉത്തരവ് പ്രകാരം വിജിലന്‍സ് അന്വഷണം തുടങ്ങിയത്.1999 ഫെബ്രുവരി 16 മുതല്‍ 2007 ഫെബ്രുവരി 18 വരെ ഗസ്റ്റ് ഹൌസിലെ 19, 20 നമ്പറുകളുള്ള മുറികള്‍ ഉപയോഗിച്ച വകയില്‍ സര്‍ക്കാരിന് 9,49,500 രൂപയാണ് സിബിഐ നല്‍കാനുള്ളത്.

പണം സിബിഐയില്‍ നിന്ന് തിരിച്ചുപിടിയ്ക്കണമെന്ന ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്ത ചീഫ് എഞ്ചിനീയര്‍ എം.പെണ്ണമ്മ, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ടി ബിന്ദു, എറണാകുളം കളക്ടര്‍‍, സിബിഐ എറണാകുളം എസ്പി എന്നിവര്‍ക്കെതിരായാണ് അന്വേഷണം.എസ്പി വിഎഎന്‍ ശശിധരന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉദ്യോഗസ്ഥരെ ഈയാഴ്ച തന്നെ ചോദ്യം ചെയ്യും.

Similar Posts