Kerala
മുന്‍ കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍ നടത്തിയത് ലക്ഷങ്ങളുടെ അഴിമതിമുന്‍ കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍ നടത്തിയത് ലക്ഷങ്ങളുടെ അഴിമതി
Kerala

മുന്‍ കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍ നടത്തിയത് ലക്ഷങ്ങളുടെ അഴിമതി

Khasida
|
15 Aug 2016 9:33 AM GMT

സ്വകാര്യ പ്ലാന്റില്‍ ഉത്പാദിപ്പിച്ച വെളിച്ചെണ്ണ നാളികേര വികസന ബോര്‍ഡിന്റേതെന്ന പേരില്‍ കേരഫെഡിന് വില്‍പ്പന നടത്തി

ഒരേ സമയം കേരഫെഡിന്റെയും നാളികേര വികസന ബോര്‍ഡിന്റെയും മാനേജിംഗ് ഡയറക്ടര്‍ പദവിയിലിരുന്ന് അശോക് കുമാര്‍ തെക്കന്‍ നടത്തിയത് ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന് ആരോപണം. നാളികേര വികസന ബോര്‍ഡിന്റെ കരുതല്‍ ശേഖരം എന്ന വ്യാജേന സ്വകാര്യ പ്ലാന്റില്‍ ഉത്പാദിപ്പിച്ച വെളിച്ചെണ്ണ കേരഫെഡിന് വില്‍പ്പന നടത്തിയായിരുന്നു തട്ടിപ്പ്. രണ്ട് പദവികള്‍ വഹിച്ച അശോക് കുമാര്‍ തെക്കന്‍ പരസ്പരം കത്തെഴുതിയാണ് ഇടപാട് ഉറപ്പിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൃഷി വകുപ്പ് ഡയറക്ടറായിരുന്ന അശോക് കുമാര്‍ തെക്കനാണ് കേരഫെഡിന്റെയും നാളികേര വികസന ബോര്‍ഡിന്റെയും ചുമതല വഹിച്ചിരുന്നത്. നാളികേര വികസന ബോര്‍ഡ് ഡയറക്ടര്‍ കേരഫെഡ് ഡയറക്ടര്‍ക്ക് അയച്ച കത്ത് പ്രകാരം 100 ടണ്‍ വെളിച്ചെണ്ണ സ്റ്റോക്ക് ഉണ്ടെന്നും അത് കേരഫെഡിന് കിലോ 128 രൂപ നിരക്കില്‍ വില്‍ക്കാന്‍‌ സന്നദ്ധത അറിയിക്കുകയും ചെയ്തു.

അതായത് വില്‍ക്കുന്നതും വാങ്ങുന്നതും ഒരാള്‍ തന്നെ ദോഷം പറയരുതല്ലോ 128 രൂപയ്ക്ക് വില്‍ക്കാം എന്ന് പറഞ്ഞ വെളിച്ചെണ്ണ 127 രൂപയ്ക്കാണ് വാങ്ങിയത്. ക്രമരഹിതവും കേട്ടുകേഴ് വിയും ഇല്ലാത്ത ഇടപാടെന്നാണ് അഴിമതി കണ്ടെത്തിയ വിജിലന്‍‌സ് വിഭാഗത്തിന്റെ നിഗമനം

എന്നാല്‍ നാളികേര വികസന ബോര്‍ഡിന് സ്വന്തമായി വെളിച്ചെണ്ണ ഉത്പാദിക്കുന്നതിനുള്ള സംവിധാനമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തൃശൂരിലെ സ്വകാര്യ മില്ലിലാണ് വെളിച്ചെണ്ണ ഉദ്പാദനം നടന്നത്. വിജിലന്‍സ് സംഘം മില്ലില്‍ റെയ്ഡ് ചെയ്ത് കേരയുടെ കവറുകളില്‍ വെളിച്ചെണ്ണ പായ്ക്ക് ചെയ്യുന്നത് കയ്യോടെ പിടികൂടി. സ്വകാര്യ മില്ലുമായി നാളികേര വികസന ബോര്‍ഡ് ഡയറക്ടര്‍ ഉണ്ടാക്കിയ കരാറിന്റെ മറവിലാണ് കേരയുടെ പാക്കിംഗ് സാമഗ്രികള്‍ യഥേഷ്ടം ഉപയോഗിച്ചത്.

Similar Posts