പ്രകൃതി ചൂഷണത്തിന് ഒത്താശ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വിജിലന്‍സ്
|പ്രകൃതി ചൂഷണത്തിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ കര്‍ശന നിലപാടുമായി വിജിലന്‍സ്
പ്രകൃതി ചൂഷണത്തിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ കര്‍ശന നിലപാടുമായി വിജിലന്‍സ്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്. നിയമം നടപ്പിലാക്കേണ്ടവര്‍ നിലവിലെ സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. മാസത്തിലെ അവസാന തിങ്കളാഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.
അനീതിക്കെതിരെ തന്റെ കൈകള്‍ ഉയരുമെന്ന ജേക്കബ് തോമസിന്റെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് പുതിയ ഉത്തരവ്. പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കും പൊതു സമൂഹത്തിനുമാണുള്ളള്ളത്. എന്നാല്‍ നിരന്തരമായി ഇത് ലംഘിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. അഴിമതിക്ക് പ്രേരിപ്പിക്കുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ അവിശുദ്ധ സഖ്യം തുറന്നു കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് വിജിലന്‍സിന്റെ പുതിയ നീക്കം.
പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാനത്ത് 34 നിയമങ്ങള്‍ തന്നെ ഉണ്ടായിരിക്കെ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥ പുതിയ ഉത്തരവോടെ വിരാമമാകുമെന്നാണ് വിജിലന്‍സിന്റെ കണക്കു കൂട്ടല്‍. മാസത്തിലെ അവസാന തിങ്കളാഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിജിലന്‍സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.