Kerala
Kerala

മലപ്പുറം ഡിടിപിസിയില്‍ പായസമേള

Subin
|
8 Sep 2016 2:01 AM GMT

14 തരം പായസങ്ങളാണ് മേളയിലുളളത്. ഒരു ഗ്ലാസിന് 30 രൂപ ഈടാക്കിയാണ് വില്‍പ്പന.

ഓണ സദ്യയിലെ പ്രധാന വിഭവമാണ് പായസം. വിവിധതരത്തിലുളള പായസങ്ങള്‍ രുചിക്കാന്‍ മലപ്പുറം ഡി.ടി.പി.സി പ്രത്യക സംവിധാനം ഒരുക്കിയിട്ടുണ്ട്. പായസങ്ങളുടെ വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്ന പായസമേളക്ക് മലപ്പുറത്ത് തുടക്കമായി.

പായസമില്ലാതെ ഓണ സദ്യയില്ല. ഓണ സദ്യക്കൊപ്പം എപ്പോഴും ഉണ്ടാവാറുളള പാലട പ്രഥമന്‍, അടപ്രഥമന്‍, പാല്‍പായസം, പരിപ്പു പായസം, ചെറുപയര്‍ പായസം എന്നിവക്ക് മേളയില്‍ ആവശ്യകാര്‍ ഏറെയാണ്. പെനാപ്പിള്‍ പായസത്തിനും, മുളയരി പായസം ചുചിക്കാനും നിരവധി പേരാണ് ഇവിടെ എത്തുന്നത്. പായസങ്ങളിലെ പുതുമ ഇഷ്ടപെടുന്നത് ന്യൂ ജനറേഷനാണെന്ന് സംഘാടകര്‍ പറയുന്നു.

14 തരം പായസങ്ങളാണ് മേളയിലുളളത്. ഒരു ഗ്ലാസിന് 30 രൂപ ഈടാക്കിയാണ് വില്‍പ്പന. കൂടാതെ ഓണ സദ്യക്കുളള എല്ലാ വിഭവങ്ങളും ഇവിടെനിന്നും ലഭിക്കും. ഈമാസം 14ന് പായസമേള സമാപിക്കും. മലപ്പുറം ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓണത്തോട് അനുബന്ധിച്ച് വ്യത്യസ്ഥ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

Related Tags :
Similar Posts