വയനാട്ടില്‍ ഭര്ത്താക്കന്മാരെ കത്തികാട്ടി രണ്ടു ആദിവാസി യുവതികളെ പീഡിപ്പിച്ചു
|സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വയനാട്ടില്‍ രണ്ട് ആദിവാസി യുവതികളെ പീഡിപ്പിച്ചതായി പരാതി. ഭര്ത്താക്കന്മാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി വീടിനു പുറത്താക്കിയാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വെള്ളമുണ്ട പഞ്ചായത്തിലാണ് സംഭവം. കഴിഞ്ഞ 17ന് പുലര്‍ച്ചെയാണ് സമീപത്ത് ഇഞ്ചികൃഷി ചെയ്യുന്ന രണ്ടുപേര്‍ വീട്ടിലെത്തി, കതക് ചവിട്ടിപൊളിച്ച് അകത്തു കയറിയത്. പിന്നീട്, ഭര്ത്താക്കന്മാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി വീടിനു പുറത്താക്കിയായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു. പതിനേഴിനു തന്നെ പരാതിയുമായി വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് യുവതികള്‍ പറയുന്നു. പിന്നീട് പ്രമോട്ടര്‍മാര്‍ ഇടപെട്ട് ഇരുപതിന് പരാതി നല്കി. അന്നു തന്നെ പടിഞ്ഞാറത്തറ സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പരാതി നല്കിയ യുവതികളുടെ മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ മജിസ്ട്രേട്ടിന്റെ മുമ്പാകെ മൊഴിയെടുക്കാനായി പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനു ശേഷമായിരിയ്ക്കും കസ്റ്റഡിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യന്ന സ്പെഷ്യല്‍ സ്ക്വാഡ് ഡിവൈഎസ്പി കെ. അശോക് കുമാറാണ് കേസ് അന്വേഷിക്കുന്നത്.