Kerala
മന്ത്രിസ്ഥാനം: എന്‍സിപിയില്‍ തര്‍ക്കമില്ലെന്ന് തോമസ് ചാണ്ടിമന്ത്രിസ്ഥാനം: എന്‍സിപിയില്‍ തര്‍ക്കമില്ലെന്ന് തോമസ് ചാണ്ടി
Kerala

മന്ത്രിസ്ഥാനം: എന്‍സിപിയില്‍ തര്‍ക്കമില്ലെന്ന് തോമസ് ചാണ്ടി

admin
|
1 Dec 2016 4:33 AM GMT

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ തർക്കമില്ലെന്നും കേന്ദ്ര നേതൃത്വം പറയുന്നത് അനുസരിക്കുമെന്നും തോമസ് ചാണ്ടി എംഎൽഎ.

ജയിച്ചാൽ തോമസ്‌ ചാണ്ടി മന്ത്രിയാകുമെന്ന് പറഞ്ഞത് എൻസിപി കേന്ദ്ര നേതാവ് പ്രഫുൽ പട്ടേൽ ആണെന്നും അദ്ദേഹം ഇക്കാര്യം കുട്ടനാട്ടിൽ വന്നു പരസ്യമായി പ്രസംഗിച്ചതാണെന്നും കുട്ടനാട് എംഎൽഎ തോമസ്‌ ചാണ്ടി. മന്ത്രിസ്ഥാനം പകുത്തു നല്കില്ലെന്ന എൻ സി പി അധ്യക്ഷൻ ശരത് പവാറിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ഉള്ള ചില ധാരണകൾ ഉണ്ട് അത് തല്കാലം പുറത്തു പറയുന്നില്ലെന്നും തോമസ്‌ ചാണ്ടി കുവൈത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരള നിയമസഭയില്‍ കുട്ടനാട്ടില്‍നിന്ന് ഇതുവരെ ഒരു മന്ത്രിയുണ്ടായിട്ടില്ല. താൻ മന്ത്രിയാവണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. ശരത് പവാര്‍ കുട്ടനാട്ടിന് നല്‍കിയ 2150 കോടിയുടെ പാക്കേജ് നടപ്പാക്കണമെങ്കില്‍ തോമസ്‌ ചാണ്ടി മന്ത്രിയാവണമെന്നും ജയിച്ചാല്‍ അത് യാഥാര്‍ഥ്യമാവുമെന്നും കുട്ടനാട്ടിൽ പ്രചാരണയോഗത്തില്‍ പ്രഫുല്‍ പട്ടേല്‍ പ്രസംഗിക്കുകയും ചെയ്തു. എന്നാല്‍ അതെ പ്രഫുൽ പട്ടേൽ തന്നെയാണു ധാരണയുടെ കാര്യം തന്നോട് സംസാരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടു ദിവസം മുമ്പ് പവാറിനെ സന്ദര്‍ശിച്ചശേഷമാണ് കുവൈത്തിലേക്ക് വന്നതെന്നും അദ്ദേഹവുമായി ഒരുവിധ അഭിപ്രായവ്യത്യാസവുമില്ളെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

Related Tags :
Similar Posts