സ്വകാര്യനിക്ഷേപ പ്രോത്സാഹനം : എല്‍ഡിഎഫിന്റെ വികസന വീക്ഷണം വിമര്‍ശിക്കപ്പെടുന്നു
|വികസന വീക്ഷണത്തിലെ അവ്യക്തത പ്രഖ്യാപിത കാഴ്ചപ്പാടില്‍ നിന്നുള്ള വ്യതിചലനമെന്നും ആരോപണം
സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമെന്ന എല്‍ ഡി എഫ് സര്‍ക്കാറിന്റെ നയപ്രഖ്യാപനം അവരുടെ പ്രകടനപത്രികക്ക് തന്നെ കടകവിരുദ്ധമെന്ന് വിമര്‍ശം. വന്‍ പദ്ധതികള്‍ക്ക് ബജറ്റിനുപുറത്ത് പണം കണ്ടെത്തുമെന്ന പ്രഖ്യാപനം യുഡിഎഫിന്റെ നയത്തില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നുവെന്ന ചോദ്യവും ഉയരുന്നു.
സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന ആഗോള വത്കരണനയങ്ങളാണ് നാടിന്റെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കുന്നതെന്നും പൊതുമേഖലക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്നുമാണ് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയം. എന്നാല്‍ നയപ്രഖ്യാപനത്തില്‍ സര്‍ക്കാറിന്റെ വികസനവീക്ഷണമായി എടുത്തുകാട്ടുന്നത് സ്വകാര്യ നിക്ഷേപത്തിന്റെ വരവ് വേഗത്തിലാക്കുമെന്നും അതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നുമാണ്. വന്‍ പദ്ധതികള്‍ക്കായി ബജറ്റിന് പുറത്ത് കമ്പനികള്‍ വഴി നിക്ഷേപം സമാഹരിക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.
യാഥാര്‍ഥ്യ ബോധമില്ലാത്ത സാമ്പത്തിക കാഴ്ചപ്പാടാണ് ഈ അവ്യക്തതക്ക് കാരണമെന്നാണ് ആക്ഷേപം.
ഫലത്തില്‍ വിഴിഞ്ഞം, കൊച്ചി മെട്രോ പോലുള്ള വന്‍പദ്ധതികള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗം തന്നെയാണ് എല്‍ ഡി എഫിന്റേതുമെന്നാണ് വിമര്‍ശം.