അന്ത്യഅത്താഴത്തിന്റെ ഓര്മകളിലിന്ന് പെസഹവ്യാഴം
|ഇതാദ്യമായാണ് കാല് കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത്.
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹവ്യാഴം ആചരിക്കുന്നു. ക്രിസ്തുദേവന് കുരിശിലേറുന്നതിന് മുന്‍പ് 12 ശിഷ്യന്മാര്ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്മക്കാണ് വിശ്വാസികള്‍ പെസഹവ്യാഴം ആചരിക്കുന്നത്. ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. അന്ത്യ അത്താഴത്തിന് മുമ്പ് യേശു, ശിഷ്യന്മാരുടെ കാല് കഴുകിയതിന്റെ ഓര്മ പുതുക്കുന്ന കാല് കഴുകലാണ് ഈ ദിവസത്തെ ചടങ്ങുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്ത്രീകളും അഭയാര്‍ഥികളും ഉള്‍പ്പെടെ പന്ത്രണ്ട് പേരുടെ കാല്‍കഴുകി. ഇതാദ്യമായാണ് കാല് കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത്. കേരളത്തില്‍ സീറോ മലബാര്‍ സഭക്ക് കീഴിലുള്ള തൃക്കാക്കരയിലെ ബ്ലസ്ഡ് സാറമല്‍ ചര്‍ച്ചില്‍ സ്ത്രീകളുടെ കാല് കഴുകി.