Kerala
നിലവിളക്ക് മത ചിഹ്നമല്ലെന്ന് മുഖ്യമന്ത്രിനിലവിളക്ക് മത ചിഹ്നമല്ലെന്ന് മുഖ്യമന്ത്രി
Kerala

നിലവിളക്ക് മത ചിഹ്നമല്ലെന്ന് മുഖ്യമന്ത്രി

Damodaran
|
17 Jan 2017 11:06 AM GMT

സര്‍ക്കാര്‍ ചടങ്ങുകളില്‍ നിലവിളക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ല.സാധാരണ നിലക്ക് പല ചടങ്ങുകളിലും നിലവിളക്ക് കൊളുത്താറു.....

നിലവിളക്ക് വിഷയത്തില്‍ ജി.സുധാകരനോട് വിയോജിച്ച് മുഖ്യമന്ത്രി . മത ചിഹ്നങ്ങള്‍ സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാകാന്‍ പാടില്ല, എന്നാല്‍ നിലവിളക്കിനെ അങ്ങനെ കാണാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ എം മാണിയോട് വിജിലന്‍സ് ഡയരക്ടര്‍ക്ക് വ്യക്തി വിരോധമുണ്ടെന്ന് തനിക്ക് അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

സര്‍ക്കാരിന്‍റെ 100 ദിനത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. നില വിളക്ക് ചര്‍ച്ചയാക്കേണ്ട വിഷയമേ അല്ലന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിജിലന്‍സ് ഡയരക്ടര്‍ക്ക് വ്യക്തി വിരോധമുണ്ടെന്ന കഴിഞ്ഞ ദിവസം കെ എം മാണി അഭിപ്രായപ്പെട്ടിരുന്നു. വിജിലന്‍സ് മാണിക്കെതിരെ കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാതലത്തിലായിരുന്നു പ്രതികരണം. ഇതേ കുറിച്ച് ചോദിച്ചപ്പോളായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

100 ദിനത്തിലെ റേഡിയോ പ്രഭാഷണം,സെക്രട്ടേറിയറ്റിലടക്കം സര്‍ക്കാര്‍ ഓഫിസുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തുടങ്ങി വിവധ പ്രര്‍ത്തനങ്ങളുടെ പേരില്‍ തന്നെ പ്രധാന മന്ത്രി നരേന്ദ്രമോദിയടുച്ചു കൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍കര്കും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കി.

Similar Posts