Kerala
സിപിഐ അഞ്ച് മന്ത്രി സ്ഥാനം ആവശ്യപ്പെടുംസിപിഐ അഞ്ച് മന്ത്രി സ്ഥാനം ആവശ്യപ്പെടും
Kerala

സിപിഐ അഞ്ച് മന്ത്രി സ്ഥാനം ആവശ്യപ്പെടും

admin
|
19 Jan 2017 9:15 AM GMT

അഞ്ച് മന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ തീരുമാനം.

അഞ്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനം. നാളെ ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം അവതരിപ്പിക്കും. മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ പൊതുമാനദണ്ഡം കൊണ്ടുവരാനും സിപിഐ ആലോചിക്കുന്നുണ്ട്.

19 എം എല്‍എമാരുള്ള സിപിഐ ഇത്തവണ കൂടുതല്‍ മന്ത്രിസ്ഥാനവും വകുപ്പുകളും ആവശ്യപ്പെടാനാണ് തീരുമാനിച്ചത്. വി എസ് മന്ത്രിസഭയില്‍ നാല് സിപിഐ മന്ത്രിമാരാണുണ്ടായിരുന്നത്. മന്ത്രിമാരുടെ എണ്ണത്തില്‍ മുന്നണിയില്‍ തീരുമാനമായ ശേഷം ആരൊയൊക്കെ മന്ത്രിമാരാക്കാമെന്ന കാര്യം തീരുമാനിക്കും. ഇതിനായി തിങ്കളാഴ്ച സംസ്ഥാന എക്സിക്യുട്ടീവ്, കൌണ്‍സില്‍ യോഗങ്ങളും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെയും ഈ യോഗത്തിലാകും തെരഞ്ഞെടുക്കുക. മുതിര്‍ന്ന നേതാക്കള്‍ മിക്കവരും വിജയിച്ചുവന്നതിനാല്‍ മന്ത്രിസ്ഥാനം നിശ്ചയിക്കാന്‍ പൊതു മാനദണ്ഡം കൊണ്ടുവരാന്‍ ആലോചനയുണ്ട്. ജില്ലാ കൊണ്‍സിലുകളുടെ നിര്‍ദേശവും പരിഗണിക്കും.

മൂന്ന് തവണ വിജയിച്ചവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് നിലവിലെ ധാരണ. ഇത് നടപ്പിലായാല്‍ സി ദിവാകരന്‍, മുല്ലക്കര രത്നാകരന്‍ തുടങ്ങിയവരെ തഴഞ്ഞേക്കും. ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, ഇ എസ് ബിജിമോള്‍ തുടങ്ങിയവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും സിപിഐ ആവശ്യപ്പെടും.

Similar Posts