Kerala
Kerala

ഉദയംപേരൂരില്‍ സിപിഎം -കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാകുന്നു

Damodaran
|
5 Feb 2017 3:56 PM GMT

ഇന്നലെ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഇരു കൂട്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ്....

ഉദയംപേരൂരില്‍ സിപിഎം -കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാകുന്നു. ഇന്നലെ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഇരു കൂട്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

ഉദയം പേരൂര്‍ പഞ്ചായത്തിലെ നടക്കാവില്‍ ബസ് സ്റ്റോപ്പിന് സമീപം കൊടി നാട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.ഇതേത്തുടര്‍ന്ന് നടത്തിയ ഹര്‍ത്താല്‍ ദിനത്തിലാണ് കോണ്‍ഗ്രസിന്‍റെ ഓഫീസ് തകര്‍ത്തത്. ഉദയംപേരൂരില്‍ സിപിഎമ്മിന്‍റെ അടിത്തറ ഇളകിക്കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

എന്നാല്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. കണ്ടാലറിയാവുന്ന 15 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും 20 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് ക്യാന്പ് ചെയ്തിരിക്കുകയാണ്.

Similar Posts