കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും സമദൂര നിലപാടെന്ന് മാണി
|നല്ലവഴി തുറന്നു കിട്ടയാല്‍ അതുവഴി പോകുമെന്നും ഭരണകക്ഷി നല്ലത് ചെയ്താല്‍ അംഗീകരിക്കുമെന്നും ചരല്‍ക്കുന്ന് ക്യാമ്പില്‍ മാണി
കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും കേരള കോണ്‍ഗ്ര് എമ്മിന് സമദൂര നിലപാടാണെന്ന് കെ എം മാണി. നല്ല വഴി തുറന്നുകിട്ടിയാല്‍ ആ വഴിക്ക് പോകും. ചരല്‍കുന്ന് ക്യാന്പിന് തുടക്കം കുറിച്ച് നടത്തിയ പ്രസംഗത്തിലാണ് മാണിയുടെ പ്രഖ്യാപനം. കുറച്ചുകാലമായി നിന്ദ മാത്രമാണ് യുഡിഎഫില്‍നിന്ന് ലഭിച്ചതെന്ന് തുറന്നടിച്ച കെഎം മാണി എന്‍ ഡി എയിലേക്ക് പോകില്ലെന്നും വ്യക്തമാക്കി.
യു ഡി എഫിനോട് അകലുന്നുവെന്ന് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ പ്രസംഗം. കേരളാ കോണഗ്രസിന്റെ പിറവി മുതല്‍ അസഹിഷ്ണുതയാണ് കോണ്‍ഗ്രസ് സമീപനം. കുറച്ചു കാലങ്ങളായി യുഡിഎഫില്‍ പരസ്പര വിശ്വാസവും സ്നേഹവും ഇല്ലാതായി. നിന്ദയും പരീക്ഷണങ്ങളുമാണ് മുന്നണിയില്‍ പാര്‍ട്ടി നേരിടുന്നത്. നല്ല വഴി തുറന്നുകിട്ടിയാല്‍ ആ വഴിക്ക് പോകും.
കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ വേണ്ടെന്നു പറഞ്ഞ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് കിട്ടാത്ത മുന്തിരി പുളിക്കുമെന്നു പറഞ്ഞ കുറുക്കന്റെ അവസ്ഥയാണ്. കോണ്‍ഗ്രസില്‍ നിന്നുയര്‍ന്ന വിമര്‍ശങ്ങളോടും കടുത്ത ഭാഷയിലായിരുന്നു പ്രതികരണം.
നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ ക്യാംപില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. കെ എം മാണിയുടെ പ്രസംഗത്തിലും ഇതിന്റെ സൂചനകളുണ്ടായി.