Kerala
Kerala

തൃശ്ശൂരില്‍ പോലീസുകാർക്ക് നേരെ ഗുണ്ടാ അക്രമണം

Damodaran
|
18 Feb 2017 7:20 PM GMT

ഒല്ലൂര്‍ എസ്.ഐ എസ് പ്രശാന്തടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു അക്രമം

തൃശ്ശൂരിൽ ഗുണ്ടാസംഘത്തിന്‍റെ അക്രമത്തിൽ ഒല്ലൂർ എസ്.ഐ എസ് പ്രശാന്ത് അടക്കം മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ അവണൂരില്‍ പോലീസുദ്യോഗസ്ഥരുടേതടക്കം രണ്ട് വീടുകള്‍ക്കു നേരെ ബോംബെറിഞ്ഞ സംഘത്തെ പിടികൂടാനെത്തിയപ്പോഴായിരുന്നു അക്രമം. പരിക്കേറ്റ പോലീസുകാരെ തൃശ്ശൂര്‍ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒല്ലൂര്‍ എസ്.ഐ എസ്.പ്രശാന്ത്, പോലീസുദ്യോഗസ്ഥരായ ധനേഷ്, ഷിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുണ്ടാപിരിവ് നല്‍കാത്തതിന്‍റെ പ്രതികാരമായി ബൈക്കിലെത്തിയ സംഘം കഴിഞ്ഞ ദിവസം വ്യാപാരിയുടെയും പോലീസുകാരന്‍റെയും വീടിന് നേരെ ബോംബെറിഞ്ഞിരുന്നു. അരണാട്ടുകരയിലെ വ്യാപാരി യായ ജോണ്‍സന്‍റെയും വിയ്യൂർ സ്റ്റേഷനിലെ ഡ്രൈവര്‍ മനോജിന്‍റെ വീടിനുനേരെയാണ് അക്രമമുണ്ടായത്. ഈ കേസിലെ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്.ഐക്കും സംഘത്തിനും പരിക്കേറ്റത്.

Related Tags :
Similar Posts