Kerala
Kerala
വിവാദങ്ങള്‍ക്കുപിന്നില്‍ ബാറുകള്‍ പൂട്ടിയതില്‍ നഷ്ടം സംഭവിച്ച ചിലരെന്ന് മുഖ്യമന്ത്രി
|18 Feb 2017 3:51 PM GMT
യുഡിഎഫിന്റെ മദ്യനയം ആലോചിച്ചെടുത്ത തീരുമാനമാണ്. ഇതില്‍ അവ്യക്തതയില്ല. ഘട്ടംഘട്ടമായുള്ള മദ്യനിരോധമാണ് ലക്ഷ്യം.
മദ്യനയം വീണ്ടും ചര്‍ച്ചയാക്കി മുഖ്യമന്ത്രി. കേരളത്തില്‍ ഇപ്പോഴുള്ള വിവാദങ്ങള്‍ക്കുപിന്നില്‍ ബാറുകള്‍ പൂട്ടിയതില്‍ നഷ്ടം സംഭവിച്ച ചിലരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിന്റെ മദ്യനയം ആലോചിച്ചെടുത്ത തീരുമാനമാണ്. ഇതില്‍ അവ്യക്തതയില്ല. ഘട്ടംഘട്ടമായുള്ള മദ്യനിരോധമാണ് ലക്ഷ്യം. ഇടതുപക്ഷത്തിന് മദ്യനയത്തിലുള്ള അവ്യക്തത എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.