ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് രജിസ്ട്രാര്‍ ജനറല്‍
|നേരത്തെ ജഡ്ജിമാരുടെ ചംബറില് കയറി ചെന്ന് വാര്‍ത്ത ശേഖരിക്കുന്നതതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു....
ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന്.വാര്‍ത്താ കുറിപ്പിലാണ് രജിസ്ട്രാര്‍ ജനറ്ല് അശോക് മേനോന് ഇക്കാര്യം അറിയിച്ചത്.
കോടതിമുറികളില്‍ കയറുന്നതിനോ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനോ മാധ്യമപ്രവര്‍ത്തകരെ വിലക്കില്ല.ചീഫ് ജസ്റ്റിസും പ്രശ്ന പരിഹാരത്തിനായി രൂപീകരിച്ച സമിതിയും സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.കോടതിവാര്ത്തകളുടെ സുഗമമായ റിപ്പോര്‍ട്ടിങ്ങിന് സൌകര്യമൊരുക്കും.അഭിഭാഷക മാധ്യമ തര്‍ക്കം പരിഹരിക്കാനായി രൂപീകരിക്കുന്ന സമിതി ഇക്കാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും രജിസ്ട്രാര്‍ ജ'റല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നേരത്തെ ജഡ്ജിമാരുടെ ചംബറില് കയറി ചെന്ന് വാര്‍ത്ത ശേഖരിക്കുന്നതതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.ഇക്കാര്യത്തില്‍ അതാത് ജഡ്ജിമാര്‍ക്ക് തീരുമാനമെടുക്കാമെന്നും വാര്‍ത്താകുറിപ്പിലുണ്ട്.