സ്പീക്കര്‍ തെരഞ്ഞെടുപ്പ്: ശ്രദ്ധാകേന്ദ്രമായത് പി സി ജോര്‍ജ്ജും ഒ രാജഗോപാലും
|സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഓ രാജഗോപാലിന്റെ വോട്ട് എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ പി സി ജോര്‍ജിന്റെ വോട്ട് അസാധുവായി.
സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഓ രാജഗോപാലിന്റെ വോട്ട് എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ പി സി ജോര്‍ജിന്റെ വോട്ട് അസാധുവായി. തന്റെ വോട്ട് എല്‍ഡിഎഫിന് അല്ലെന്നും പി ശ്രീരാമകൃഷ്ണന് വ്യക്തിപരമായി നല്‍കിയ വോട്ടാണെന്നും രാജഗോപാല്‍ പ്രതികരിച്ചു. തന്റെ വോട്ട് അസാധുവാക്കിയെന്ന് പി സി ജോര്‍ജും സ്ഥിരീകരിച്ചു.
14ആം നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമായത് ബിജെപി എംഎല്‍എ ഓ രാജഗോപാലിന്റെയും സ്വതന്ത്ര എംഎല്‍എ പി സി ജോർജിന്റേയും വോട്ടുകള്‍ ആയിരുന്നു. രണ്ടു പേരും ആര്‍ക്ക് വോട്ട് ചെയ്യുമെന്നത് ആണ് എല്ലാവരും ഉറ്റുനോക്കിയത്. പി സി ജോര്‍ജിന്റെ വോട്ട് അസാധുവെന്നത് വോട്ട് ചെയ്യുന്ന ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. ബാലറ്റ് പേപ്പർ കൈപ്പറ്റിയ പി സി ജോർജ് വോട്ട് രേഖപ്പെത്താതെയാണ് ബാലറ്റ് പേപ്പർ ബോക്സിൽ നിക്ഷേപിച്ചത്. വോട്ട് അസാധുവാക്കിയെന്ന് പി സി ജോർജ് സ്ഥിരീകരിക്കുകയും ചെയ്തു.
അതേസമയം ഇടതുപക്ഷത്തിന് വോട്ട് നല്‍കിയതിലൂടെ ബിജെപി - സിപിഎം ബന്ധം വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.