എറണാകുളത്ത് ഓട്ടോ തൊഴിലാളികള്‍ പണിമുടക്ക് പിന്‍വലിച്ചു
|ഓണ്‍ലൈന്‍ ടാക്സിക്കാരുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു പണിമുടക്ക്.
എടിഎമ്മിനു മുന്നില്‍ വരി നില്‍ക്കെ നോട്ട് നിരോധനത്തിന് മോദിയെ വിമര്‍ശിച്ച മധ്യവയസ്കന് ക്രൂര മര്‍ദനം. എറണാകുളം നോര്ത്ത് സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക്പിന്‍വലിച്ചു. പോലീസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോ ഡ്രൈവര്‍മാരെ കേസ് എടുക്കാതെ പോലീസ് വിട്ടയച്ചതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. അതേസമയം യൂബര്‍ ടാക്സികള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തി ആളെ കയറ്റാന്‍ ശ്രമിച്ചാല്‍ പ്രതിഷേധിക്കുമെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയില്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ യൂബര്‍ ടാക്സികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍ വ്യാപകമായി തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് 80 ഓട്ടോ ഡ്രൈവര്‍മാരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ വിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. പണിമുടക്കിയ
ഓട്ടോ ഡ്രൈവര്‍മാര്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്കും പ്രതിഷേധവുമായി എത്തിയതോടെ പോലീസ് സ്റ്റേഷന്മുന്‍പില്‍ സംഘര്‍ഷാവസ്ഥയും ഉണ്ടായി. തുടര്‍ന്ന് എസിപിയുമായി തൊഴിലാളി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് കസ്റ്റഡിയില്‍ എടത്തുവരെ വിട്ടയക്കാന്‍ ധാരണയായത്.
അതേസമയം സ്റ്റേഷന്‍ പെര്‍മിറ്റ് എടുത്ത് ഓടുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാരെ കയറ്റാന്‍ യൂബര്‍ ടാക്സികളെ അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലാണ്. യൂബര്‍ ഡ്രൈവര്‍മാരും ഓട്ടോ ഡ്രൈവര്‍മാരും തമ്മിലുള്ള പ്രശ്നം ദിനപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് ഇടപെടണമെന്നാണ് തൊഴിലാളി സംഘടന നേതാക്കളും പറയുന്നത്.