Kerala
Kerala
ആസ്വാദകരെ നിരാശപ്പെടുത്തി കഥാപ്രസംഗവും മിമിക്രിയും
|18 March 2017 1:39 PM GMT
കഥാപ്രസംഗ വേദിയില്‍ എല്ലാം പഴയത് തന്നെ. ആവര്‍ത്തനവിരസതയും നിലവാര തകര്‍ച്ചയുമായിരുന്നു പെണ്‍കുട്ടികളുടെ മിമിക്രി മത്സരത്തില്‍ നിഴലിച്ച് നിന്നത്.
കഥാപ്രസംഗ വേദിയില്‍ എല്ലാം പഴയത് തന്നെ. കാഥികര്‍ മോണോ ആക്ടിലേക്ക് പലപ്പോഴും വഴിമാറി പോയി. എന്തൊക്കെയോ പ്രതീക്ഷിച്ചെത്തിയ കാണികളുടെ കാര്യമാണ് കഷ്ടത്തിലായത്.
ആവര്‍ത്തനവിരസതയും നിലവാര തകര്‍ച്ചയുമായിരുന്നു ഇത്തവണയും ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രി മത്സരത്തില്‍ നിഴലിച്ച് നിന്നത്. മത്സരത്തില്‍ പങ്കെടുത്ത 17 കുട്ടികളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാണ് ശരാശരി പ്രകടനമെങ്കിലും കാഴ്ചവെക്കാനായത്.