Kerala
ലഹരിമാഫിയക്കെതിരെ നാടും ജനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്ന് പിണറായി വിജയൻലഹരിമാഫിയക്കെതിരെ നാടും ജനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്ന് പിണറായി വിജയൻ
Kerala

ലഹരിമാഫിയക്കെതിരെ നാടും ജനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്ന് പിണറായി വിജയൻ

Ubaid
|
20 March 2017 9:52 PM GMT

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം ബോധവൽക്കരണത്തിലൂടെ തടയാന്‍ ലക്ഷ്യമിട്ടാണ് എക്സൈസ് വകുപ്പ് വിമുക്തി - ലഹരി വർജ്ജന മിഷന് തുടക്കം കുറിച്ചത്

ലഹരിമാഫിയക്കെതിരെ നാടും ജനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി ഉപയോഗം തടയാൻ സർക്കാർ നടപ്പാക്കുന്ന 'വിമുക്തി'- ലഹരി വർജ്ജന മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിമുക്തിയുടെ ഭാഗമായി എല്ലാ ജില്ലകളിലും ഡി-അഡിക്ഷൻ സെന്‍ററുകളും ബോധവൽക്കരണ പരിപാടികളും തുടങ്ങും.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം ബോധവൽക്കരണത്തിലൂടെ തടയാന്‍ ലക്ഷ്യമിട്ടാണ് എക്സൈസ് വകുപ്പ് വിമുക്തി - ലഹരി വർജ്ജന മിഷന് തുടക്കം കുറിച്ചത്. പുകവലി കുറഞ്ഞത് ബോധവൽക്കരണത്തിലൂടെയാണെന്നും ഇതേ മാതൃകയാണ് ലഹരിയുടെ കാര്യത്തിലും വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‍വിമുക്തിയുടെ ഭാഗമായി എല്ലാ ജില്ലകളിലും ലഹരി വിമോചന കേന്ദ്രങ്ങൾ തുടങ്ങുമെന്നും നിലവിലുള്ളവ ശക്തിപെടുത്തുമെന്നും എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. ലഹരിക്കടിമപ്പെട്ടവരുടെ പുനരധിവാസം, സർക്കാർ പദ്ധതികളും നിയമങ്ങളും ഫലപ്രദമായി നടപ്പാക്കൽ തുടങ്ങിയവയും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നു.

Related Tags :
Similar Posts