Kerala
ജിഷ വധം: കുറ്റപത്രത്തിന്‍മേലുള്ള പ്രാഥമിക വാദം ഈമാസം 30 ലേക്ക് മാറ്റിജിഷ വധം: കുറ്റപത്രത്തിന്‍മേലുള്ള പ്രാഥമിക വാദം ഈമാസം 30 ലേക്ക് മാറ്റി
Kerala

ജിഷ വധം: കുറ്റപത്രത്തിന്‍മേലുള്ള പ്രാഥമിക വാദം ഈമാസം 30 ലേക്ക് മാറ്റി

Khasida
|
22 March 2017 10:19 AM GMT

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം

ജിഷാ കൊലപാതക കേസില്‍ കുറ്റപത്രത്തിന്‍മേലുള്ള പ്രാഥമിക വാദം കേള്‍ക്കുന്നത് ഈ മാസം മുപ്പതിലേക്ക് മാറ്റി. ദ്വിഭാഷിയുടെ സഹായത്തിനായാണ് കേസ് മാറ്റിയത്. ദ്വിഭാഷിയാകാനുള്ള മൂന്ന് പേരുടെ പട്ടിക കോടതിക്ക് കൈമാറി.‌ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക.

പ്രതി അമിറുള്‍ ഇസ്ലാമിന്‍രെ മേല്‍ പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണോ എന്ന് കോടതി പരിശോധിക്കും. കൊലപാതകം മാനഭംഗം, പീഡനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. കൂടാതെ സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും കോടതി പരിശോധിക്കും.
അമിര്‍ ഉള്‍ ഇസ്ലാമിന് വേണ്ടി കോടതി തന്നെ നിയോഗിച്ച അഡ്വക്കേറ്റ് പി രാജനാകും ഹാജരാക്കുക. പോലീസിന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്ണനും ഹാജരാകും.

Similar Posts