ആലത്തൂര്‍ അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസില്‍ നിന്നും വിജിലന്‍സ് 1,75,9000 രൂപ പിടിച്ചെടുത്തു
|പാലക്കാട് പൊതുമരാമത്ത് വകുപ്പ് റോഡു വിഭാഗം ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
പാലക്കാട് പൊതുമരാമത്ത് വകുപ്പ് റോഡു വിഭാഗം ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ആലത്തൂര്‍ അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസില്‍ നിന്നും ഒരു 1,75,9000 രൂപ പിടിച്ചെടുത്തു. ഇത് കണക്കില്‍ പെടാത്ത തുകയാണെന്ന് വിജിലന്‍സ് കണ്ടെത്തി.
സ്റ്റോക്കില്‍ കൃത്രിമത്വം, കരാറുകാര്‍ക്ക് അനധികൃതമായി റോഡ് നിര്‍മ്മാണ വസ്തുക്കള്‍ വിതരണം തുടങ്ങിയ പരാതികളെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധന. ആലത്തൂര്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ ലിസി ജോസഫിന്റെ ഒഫീസില്‍ നിന്നും 1,75,9000 രൂപ പിടിച്ചെടുത്തു. ഡയറക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഡിവൈഎസ്പി എം സുകുമാരന്‍ പറഞ്ഞു.
മണാര്‍കാട് ഷൊര്‍ണൂര്‍ ഒഫീസുകളിലും മിന്നല്‍ പരിശോധന നടത്തി. ഷൊര്‍ണൂരില്‍ ടാര്‍ സ്റ്റോക്കുകളില്‍ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്