ബി.ജെ.പി പ്രവര്‍ത്തകന്റെ വധം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
|കൂക്കാനം സ്വദേശി റിജു, പെരളം സ്വദേശി ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.
കണ്ണൂര്‍ പയ്യന്നൂരിലെ ബി.ജെ.പി പ്രവര്ത്തകന് രാമചന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കൂക്കാനം സ്വദേശി റിജു, പെരളം സ്വദേശി ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.
പയ്യന്നൂരിലെ ബി.ജെ.പി പ്രവര്ത്തകന് സി.കെ രാമചന്ദ്രനെ കൊന്ന കേസില്‍ 28 പേര്‍ക്കെതിരെയാണ് പോലീസ് കേസ്. ഇതില്‍ ആറുപേര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ രണ്ട് പേരെയാണ് ഇന്ന് അന്വേക്ഷണ സംഘം അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ കൂക്കാനം സ്വദേശി റിജു,വെളളൂര്‍ പെരളം സ്വദേശി ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. മറ്റുളള പ്രതികള്‍ക്കായി അന്വേക്ഷണം ഊര്‍ജ്ജിതമാക്കി.
സി.പി.എം പ്രവര്ത്തകന് ധനരാജിനെ കൊലപ്പെടുത്തിയ പ്രതികാരത്തിലാണ് രാമചന്ദ്രനെ കൊന്നതെന്ന് അറസ്റ്റിലായവര്‍ പോലീസിന് മൊഴി നല്കി. ധനരാജ് കൊലപാതകത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 11നായിരുന്നു പയ്യന്നൂരില്‍ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് പേര് കൊല്ലപ്പെട്ടത്.