Kerala
കെഎംഎംഎല്ലില്‍ കരാര്‍ ഇടപാടില്‍ കോടികളുടെ ക്രമക്കേട് വിജിലന്‍സ് കണ്ടെത്തികെഎംഎംഎല്ലില്‍ കരാര്‍ ഇടപാടില്‍ കോടികളുടെ ക്രമക്കേട് വിജിലന്‍സ് കണ്ടെത്തി
Kerala

കെഎംഎംഎല്ലില്‍ കരാര്‍ ഇടപാടില്‍ കോടികളുടെ ക്രമക്കേട് വിജിലന്‍സ് കണ്ടെത്തി

Khasida
|
26 March 2017 3:54 AM GMT

ഉന്നത ഉദ്യോഗസ്ഥരെ അടക്കം പ്രതിയാക്കി വിജിലന്‍സ് ഉടന്‍ എഫ്ഐആര്‍ സമര്‍പ്പിച്ചേക്കും

ചവറ കെഎംഎംഎല്ലില്‍ കരാര്‍ ഇടപാടില്‍ കോടികളുടെ ക്രമക്കേട് വിജിലന്‍സ് കണ്ടെത്തി. ഉന്നത ഉദ്യോഗസ്ഥരെ അടക്കം പ്രതിയാക്കി വിജിലന്‍സ് ഉടന്‍ എഫ്ഐആര്‍ സമര്‍പ്പിച്ചേക്കും. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കെഎംഎംഎല്ലിലെ കോടികളുടെ അഴിമതിക്കഥകള്‍ മീഡിയവണാണ് പുറത്ത് വിട്ടത്.

മുന്‍ അക്കൌണ്ടന്റ് എം രവീന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് കെഎംഎലിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. കെഎംഎംഎലിലെ അഴിമതി സംബന്ധിച്ച് മീഡിയവണ്‍ നല്‍കിയ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍, പരാതിക്കാരന്‍ തെളിവായി വിജിലന്‍സിന് മുന്നില്‍ സമര്‍പ്പിച്ചുരുന്നു. മൂന്നര മാസത്തോളം നീണ്ട അന്വേഷണത്തില്‍ കെഎംഎംഎലില്‍ കോടികളുടെ അഴിമതിയാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

കരാര്‍ ഇടപാടുകളിലാണ് പ്രധാനമായും അഴിമതിയുടെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിരിക്കുന്നത്. തെളിവ് കിട്ടിയ സാഹചര്യത്തില്‍ വിജിലന്‍സ് ഉടന്‍ എഫ്ഐഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പത്ത് പേര്‍ കേസില്‍ പ്രതികളായേക്കും.

തിരുവനന്തപുരം ഡിവൈഎസ്പി ഉദയകുംമാറിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. അന്വേഷണ സംഘം നേരത്തെ തന്നെ എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Similar Posts