Kerala
എടിഎമ്മുകളില്‍ ക്യൂ തുടരുന്നു, പലയിടത്തും പണമില്ലഎടിഎമ്മുകളില്‍ ക്യൂ തുടരുന്നു, പലയിടത്തും പണമില്ല
Kerala

എടിഎമ്മുകളില്‍ ക്യൂ തുടരുന്നു, പലയിടത്തും പണമില്ല

Sithara
|
29 March 2017 2:43 PM GMT

ഗരപ്രദേശങ്ങളിലെ എടിഎമ്മുകളില്‍ ചിലതില്‍ മാത്രമാണ് പണമുള്ളത്. അതും രണ്ടായിരത്തിന്റെ നോട്ടുകള്‍ മാത്രം.

നോട്ട് പിന്‍വലിച്ചതിന് ശേഷം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിന് മൂന്നാഴ്ച കഴിഞ്ഞിട്ടും അറുതിയായിട്ടില്ല. സംസ്ഥാനത്തെ എടിഎമ്മുകളില്‍ പണം ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധി. ബാങ്കുകള്‍ വഴി പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ റിസര്‍വ്വ് ബാങ്ക് ഇളവ് ചെയ്തത് ചെറിയൊരു ആശ്വാസമാണ്.

സാധാരണക്കാരന്‍ ബന്ധപ്പെടുന്ന സകല മേഖലകളും ഏറെക്കുറെ നിശ്ചലമാണ്. നോട്ട് പിന്‍വലിച്ചതിന്റെ പിറ്റേദിവസം ആരംഭിച്ച ക്യൂ എടിഎമ്മുകളില്‍ തുടരുന്നു. പക്ഷെ ബാങ്കുകളില്‍ വലിയ തിരക്കില്ല. നഗരപ്രദേശങ്ങളിലെ എടിഎമ്മുകളില്‍ ചിലതില്‍ മാത്രമാണ് പണമുള്ളത്. അതും രണ്ടായിരത്തിന്റെ നോട്ടുകള്‍ മാത്രം. ഗ്രാമപ്രദേശങ്ങളില്‍ ഇതുവരെ പണം നിറച്ചിട്ടില്ല.

ചില്ലറ നോട്ടുകളില്ലെന്ന കേരളത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ റിസര്‍വ്വ് ബാങ്ക് ഇടപെട്ടു. 10, 20, 50, 100 രൂപ നോട്ടുകള്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ എത്തിച്ചിട്ടുണ്ട്. നോട്ടിന്റെ വിതരണം തുടങ്ങി. കൂടുതല്‍ ഇളവുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടപാടുകാര്‍.

Related Tags :
Similar Posts