പ്രസംഗത്തിന്റെ പേരില്‍ കേസെടുത്തത് തെറ്റായ നടപടിയെന്ന് അബു
|ഡിവൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസിനോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ പോലീസ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.....
യുഡിഎഫ് ബേപ്പൂര്‍ മണ്ഡലം കണ്‍വെന്‍ഷനിലില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കേസെടുത്തത് തെറ്റായ നടപടിയെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്‍റ് കെ സി അബു. വിഷയത്തില്‍ അബുവിനെ പിന്തുണച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തു വന്നു. അതിനിടെ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ ഡിവൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസിനോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ പോലീസ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില് കോഴിക്കോട് ഡിസിസി പ്രസിഡന്‍റെ കെ സി അബുവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് പ്രകാശ് ബാബുവയിരുന്നു പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് അബുവിനെതിരെ നല്ലളം പോലീസ് കേസെടുത്തു.എന്നാല്‍ മതേതരവാദിയായ തനിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ അപവാദ പ്രചരണം നടത്തുകയാണെന്നാണ് അബുവിന്‍റെ ആരോപണം. അബുവിനെ പിന്തുണയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തി.
അതേ സമയം കോഴിക്കോട് ബീച്ചില്‍ നടന്ന ചാനല്‍ ചര്‍ച്ചക്കിടെ ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസിനോട് പാക്കിസ്ഥാനില് പോകാന്‍ ആവശ്യപ്പെട്ടെന്ന പരാതിയില്‍ വെള്ളയില്‍ പോലീസ് കേസെടുത്തു.റിയാസിന്‍റെ പരാതിയുടെ അടിസ്ഥാത്തിലാണ് കണ്ടാലറിയാവുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.പരിപാടിയുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.